'കൂടോത്രം' റിലീസ് പ്രഖ്യാപിച്ച് മമ്മൂട്ടി കമ്പനിയും മോഹൻലാലും

ഒക്റ്റോബർ 24ന് ചിത്രം തിയെറ്ററുകളിലെത്തും.
koodothram film release

'കൂടോത്രം' റിലീസ് പ്രഖ്യാപിച്ച് മമ്മൂട്ടി കമ്പനിയും മോഹൻലാലും

Updated on

നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് മമ്മൂട്ടിക്കമ്പനിയും മോഹൻലാലും ചേർന്ന് പ്രഖ്യാപിച്ചു. ഒക്റ്റോബർ 24ന് ചിത്രം തിയെറ്ററുകളിലെത്തും. സാൻജോ പ്രൊഡക്ഷൻസ് ആൻഡ് ദേവഭയം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സിജി. കെ. നായരാണ് നിർമാണം. ഇടുക്കിയിലെ ഒരു ഗ്രാമത്തിൽ ഒരു കൂടോത്രം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഹൊറർ ഹ്യൂമർ രംഗങ്ങളിലൂടെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഡിനോ പൗലോസ്(തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം), ശ്രീനാഥ്കേത്തി( ആനിമൽ , ലക്കി ഭാസ്ക്കർ ഫെയിം) സലിം കുമാർ, ജോയ് മാത്യു, സായ് കുമാർ, സുധി കോപ്പ, ശ്രീജിത്ത് രവി, ജോജി ജോൺ, കോട്ടയം രമേഷ് കോട്ടയം, സുനിൽ സുഗത, സ്ഥടികം സണ്ണി, പ്രമോദ് വെളിയനാട്, ബിനു തൃക്കാക്കര, ഫുക്രു ,ജോബിൻദാസ്, സിദ്ധാർത്ഥ്, കെവിൻ, പാലിയം ഷാജി, റേച്ചൽ ഡേവിഡ് (ഇരുപത്തിഒന്നാം നൂറ്റാണ്ട് ഫെയിം), ദിയ, ദിവ്യാ അംബികാ ബിജു, അക്സ ബിജു, മനോഹരി ജോയ്, ഷൈനി സാറ, വീണാ നായർ, അംബികാ നമ്പ്യാർ, ചിത്രാ നായർ, ലഷ്മി ശ്രീ, സിജി. കെ. നായർ, എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ. സന്തോഷ് കെ. ചാക്കോച്ചനാണ് രചന നിർവ്വഹിക്കുന്നത്.

ഗാനങ്ങൾ - ബി.കെ. ഹരിനാരായണൻ. സംഗീതം - ഗോപി സുന്ദർ, ഛായാഗ്രഹണം - ജിസ് ബിൻ സെബാസ്റ്റ്യൻ, ഷിജി ജയദേവൻ. എഡിറ്റിംഗ്-ഗ്രേസൺ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com