"സ്ത്രീകളെ വിശ്വസിക്കാൻ പാടില്ലെന്ന് പറയുന്നത് ഇതാണ്, ഫേക്ക് ഐഡിയിൽ നിന്ന് വധഭീഷണി മുഴക്കിയത് സ്വന്തം സുഹൃത്ത്"

സുഹൃത്തും ഭർത്താവും ചേർന്നാണ് തനിക്കും കുടുംബത്തിനുമെതിരേ സൈബർ ആക്രമണം നടത്തിയത് എന്നാണ് ബസന്തി പറയുന്നത്
Koottickal Jayachandran's wife basanthi on cyber attack

"സ്ത്രീകളെ വിശ്വസിക്കാൻ പാടില്ലെന്ന് പറയുന്നത് ഇതാണ്, ഫേക്ക് ഐഡിയിൽ നിന്ന് വധഭീഷണി മുഴക്കിയത് സ്വന്തം സുഹൃത്ത്"

Updated on

വ്യാജ പ്രൊഫൈൽ ഉപയോ​ഗിച്ച് തനിക്കെതിരേ സൈബർ ആക്രമണം നടത്തിയ ആളെ കണ്ട് ഞെട്ടിയെന്ന് നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യ ബസന്തി. സുഹൃത്തും ഭർത്താവും ചേർന്നാണ് തനിക്കും കുടുംബത്തിനുമെതിരേ സൈബർ ആക്രമണം നടത്തിയത് എന്നാണ് ബസന്തി പറയുന്നത്. ഫെയ്സ്ബുക്കിൽ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു ബസന്തിയുടെ വെളിപ്പെടുത്തൽ.

സൈബർ സെൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കോഴിക്കോട്ടെ ആയുർവേദ കോസ്മറ്റോളജി ഡോക്ടറും ഭർത്താവും ചേർന്നാണ് ഈ സൈബർ ക്വട്ടേഷൻ നടപ്പിലാക്കിയതെന്ന് വ്യക്തമായത്. മഞ്ജു വാരിയരെ പിന്തുണച്ച് ഭർത്താവ് പങ്കുവെച്ച കുറിപ്പിന് താഴെ ദേവി അജിത്ത് എന്ന പേരിൽ ഒരു ഫേക്ക് ഐഡിയിൽ 'നിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു' എന്ന് തുടങ്ങുന്ന വധഭീഷണിയും അശ്ലീല കമന്റുകളും എത്തിയത്.

"എന്റെ ഭർത്താവ് മഞ്ജു വാരിയരെ പിന്തുണച്ച പോസ്റ്റ് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. അതിന്റെ താഴെ ഒരുപാട് കമന്റ് വന്നിട്ടുണ്ടായിരുന്നു. അതിൽ ദേവി അജിത്ത് എന്ന പേരിൽ ഒരു ഫേക്ക് ഐഡിയിൽ നിന്ന് വളരെ മോശമായി ഒരു കമന്റ് വന്നു. എന്നെ ഭീഷണിപെടുത്തുന്ന രീതിയിൽ നിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞു എന്നൊക്കെ, പിന്നെ നമ്മുടെ പേരിൽ ഒരു കേസ് ഉണ്ട് അതിന്റെ ഡീറ്റെയിൽസ് വെളിപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു കമന്റ്. ഞാനും എന്റെ ചെറുപ്പം മുതൽ ഉള്ള സുഹൃത്ത് നിത്യാ ദാസും ചേർന്നുള്ള ഒരു ഫോട്ടോ ഇട്ടതിന്റെ താഴെ വളരെ മോശമായി കമന്റ് ഇടുക ഒക്കെ ചെയ്തിരുന്നു. ഞാൻ ഇതിന്റെ ലിങ്ക്, ഡീറ്റെയിൽസ് എല്ലാം എടുത്ത് കോഴിക്കോട് സൈബർ സ്റ്റേഷനിൽ പരാതി കൊടുത്തിരുന്നു.

അവർ ഇന്നലെ ആളെ കണ്ടുപിടിച്ചു. എനിക്ക് വളരെ വിഷമം ഉണ്ടാക്കിയ ഒരു ന്യൂസ് ആണ് ഞാൻ കേട്ടത്. കോഴിക്കോട് കോസ്മറ്റോളജി ആയുർവേദ ഡോക്ടർ ആയിട്ടിരുന്ന എന്റെ സുഹൃത്തായ ഒരു വനിതയുണ്ട്, അവർ ഇപ്പോൾ രണ്ടാമത് കല്യാണം കഴിച്ചു എന്ന് പറയുന്നു, അവരുടെ ഭർത്താവും മറ്റു രണ്ടുപേരും കൂടിയാണ് ഇത് ചെയ്തിട്ടുള്ളത് എന്നാണ് അവർ പറഞ്ഞത്. ഞാൻ എപ്പോഴും പറയാറുണ്ട് സ്ത്രീകളെ വിശ്വസിക്കാൻ പാടില്ല, സ്ത്രീകളുടെ ഭാഗത്തുനിന്നാണ് എനിക്ക് പണി കിട്ടിയിട്ടുള്ളത് എന്ന്. ഇവർക്ക് എന്താണ് ഇങ്ങനെ തോന്നാൻ കാരണം എന്ന് എനിക്കറിയില്ല. ഇവർക്ക് ചില പ്രശ്നങ്ങൾ വന്നപ്പോൾ ഞാൻ ആണ് പൊലീസ് സ്റ്റേഷനിൽ വരെ പോയി സപ്പോർട്ട് കൊടുത്തിട്ടുള്ളത്. ഒരു ഡോക്ടർ ആണ് ഇപ്പോൾ എനിക്കെതിരെ ഇങ്ങനെ ചെയ്തിരിക്കുന്നത്. ഒരു ഡോക്ടർ ആകണമെന്നില്ല ഒരു സാമാന്യ ബോധം ഉള്ള ആൾ ചെയ്യുന്ന പരിപാടി ആണോ ഇങ്ങനെ തെറി വിളിക്കുക, ഭീഷണിപ്പെടുത്തുക എന്നുള്ളതൊക്കെ. എന്തായാലും അവരെ പൊലീസ് ചോദ്യം ചെയ്തപ്പോൾ അവർ സമ്മതിച്ചു എന്ന് പറയുന്നു. സ്ത്രീകളെ വിശ്വസിക്കരുത് സ്ത്രീകളുടെ ഭാഗത്തുനിന്ന് എനിക്ക് പണി കിട്ടി എന്ന് ഞാൻ പറയുമ്പോൾ എന്താണ് അങ്ങനെ പറയുന്നതെന്ന് എന്നോട് നിങ്ങൾ ചോദിക്കാറുണ്ടല്ലോ, ഇപ്പോൾ അതിനു ഒരു കാരണം കൂടിയായില്ലേ."- ബസന്തി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com