ജയകൃഷ്ണൻ പ്രധാന വേഷത്തിലെത്തുന്ന 'കൃഷ്ണകൃപാസാഗരം'; നവംബർ 24ന്

ഒരു എയർ ഫോഴ്സ് ഓഫീസർക്ക് അയാളുടെ വീടിനോടും വീട്ടുകാരോടും ഉള്ള സ്നേഹവും ഉത്തരവാദിത്തവും മൂലം അനുഭവിക്കേണ്ടിവന്ന യാതനകളുടെ ഒരു നേർകാഴ്ചയാണ് സിനിമ
ജയകൃഷ്ണൻ പ്രധാന വേഷത്തിലെത്തുന്ന 'കൃഷ്ണകൃപാസാഗരം'; നവംബർ 24ന്
Updated on

ദേവിദാസൻ ക്രിയേഷൻസിന്റെ ബാനറിൽ വിംഗ് കമാൻഡർ ദേവീദാസൻ കഥ തിരക്കഥ സംഭാഷണം എഴുതി നിർമ്മിക്കുന്നതും നവാഗത സംവിധായകൻ അനീഷ് വാസുദേവൻ സംവിധാനം ചെയ്യുന്നതുമായ പുതിയ ചിത്രമാണ് "കൃഷ്ണ കൃപാസാഗരം".

ഒരു എയർ ഫോഴ്സ് ഓഫീസർക്ക് അയാളുടെ വീടിനോടും വീട്ടുകാരോടും ഉള്ള സ്നേഹവും ഉത്തരവാദിത്തവും മൂലം അനുഭവിക്കേണ്ടിവന്ന യാതനകളുടെ ഒരു നേർകാഴ്ചയാണ് സിനിമ. ജയകൃഷ്ണൻ, കലാഭവൻ നവാസ്, സാലു കൂറ്റനാട്, ശ്രീനിവാസൻ, ബിജീഷ് ആവനൂർ, അഭിനവ്, ഷൈലജ കൊട്ടാരക്കര, ഐശ്വര്യസഞ്ജയ്‌, ജ്യോതികൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. പുതുമുഖം ആതിര മുരളിയാണ് ചിത്രത്തിലെ നായിക.

ക്യാമറ: ജിജു വിഷ്വൽ, അസോസിയേറ്റ് ഡയറക്ടർ: ജയേഷ്, അരുൺ സിതാര, ആർട്ട്‌: അടൂർ മണിക്കുട്ടൻ, മേക്കപ്പ്: സ്വാമി. കോസ്റ്റ്യൂം: അനിൽ ആറന്മുള, പ്രൊഡക്ഷൻ കൺട്രോളർ: നവീൻ നാരായണൻ, പ്രൊജക്റ്റ്‌ ഡിസൈനർ സഞ്ജയ്‌വിജയ്, അസിസ്റ്റന്റ് ഡയറക്ടർ:അഭിലാഷ്, ജനാർദ്ദനൻ, പി.ആർ.ഒ: പി.ശിവപ്രസാദ്. ചിത്രം നവംബർ 24ന് തീയേറ്ററുകളിൽ എത്തും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com