"പിള്ളേരുണ്ടാക്കിയ പൈസ, അവരത് ചെലവാക്കി കല്യാണം നടത്തുന്നു"; അനുഗ്രഹീതനായ അച്ഛനാണെന്ന് കൃഷ്ണകുമാർ

സ്വന്തമായുണ്ടാക്കിയ പൈസ ചെലവാക്കിയാണ് അഹാന വിവാഹം നടത്തിയത് എന്നാണ് അദ്ദേഹം പറഞ്ഞത്
krishnakumar about ahaana nimish ravi marriage

അഹാന- നിമിഷ് വിവാഹത്തിൽ നിന്ന്

Updated on

നടി അഹാന കൃഷ്ണയുടേയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് ടോപ്പിക്ക്. വിവാഹത്തിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നു. ഇപ്പോൾ മകളുടെ വിവാഹത്തേക്കുറിച്ച് കൃഷ്ണകുമാർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. സ്വന്തമായുണ്ടാക്കിയ പൈസ ചെലവാക്കിയാണ് അഹാന വിവാഹം നടത്തിയത് എന്നാണ് അദ്ദേഹം പറഞ്ഞത്. നാല് ശക്തരായ സ്ത്രീകളാണ് തന്‍റെ മക്കളെന്നും താൻ അനുഗ്രഹീതനായ അച്ഛനാണ് എന്നുമാണ് കൃഷ്ണകുമാർ പറഞ്ഞത്.

പിള്ളേരുണ്ടാക്കിയ പൈസ, അവരത് ചെലവാക്കുന്നു. അത്രയേയുള്ളൂ. ഞാൻ ഒരു അനുഗ്രഹീതനായ അച്ഛനാണ്. കാരണം ശക്തരായ നാല് സ്ത്രീകളാണ് എന്‍റെ മക്കൾ. നിങ്ങളെപ്പോലെ അവരും രാവിലെ മുതൽ വൈകുന്നേരം വരെ ജോലി ചെയ്യുന്നു. ദൈവം അവർക്ക് എന്തൊക്കെയോ കൊടുക്കുന്നു. അങ്ങനെ അവരുണ്ടാക്കുന്ന പണത്തിൽ നിന്ന് അവർ വിവാഹം നടത്തുന്നു. അച്ഛൻ എന്ന നിലയിൽ വരുന്നു, പങ്കെടുക്കുന്നു, പോകുന്നു, അത്രയേ ഉള്ളൂ.- കൃഷ്ണകുമാർ പറഞ്ഞു.

അഹാനയും നിമിഷും തമ്മിൽ പത്ത് വർഷമായി പ്രണയത്തിലാണെന്ന് താൻ ഇപ്പോഴാണ് അറിയുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ഞങ്ങൾ കല്യാണം കഴിക്കാൻ പോവുകയാണെന്ന് അവർ വന്നു പറഞ്ഞു. ചെക്കന്‍റെ അച്ഛൻ രവിയെ എനിക്ക് 33 വർഷമായിട്ട് അറിയാം. പഴയ സിനിമ നിർമാതാവാണ്. പക്ഷേ രവിയുടെ മോനാണ് എന്നൊക്കെ പിന്നീടാണ് അറിയുന്നത്. - കൃഷ്ണകുമാർ പറഞ്ഞു.

നമ്മുടെ മക്കൾക്ക് ആരെ വേണമെങ്കിലും ഇഷ്ടപ്പെടാം, ആരെ വേണമെങ്കിലും കല്യാണം കഴിക്കാം. സ്വാതന്ത്ര്യം എന്ന് പറയുന്നത് നമ്മുടെ കയ്യിൽ ഇരിക്കുന്നതല്ല, അത് അവരുടെ അവകാശമാണ്. ഞാൻ എന്റെ ഇഷ്ടത്തിന് ജീവിച്ച ഒരാളാണ്, അവരും അവരുടെ ഇഷ്ടത്തിന് ജീവിക്കണം. അപ്പോഴേ എനിക്കും അവർക്കും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയാൻ പറ്റൂ.-കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com