'പഞ്ചവത്സര പദ്ധതി'യിലൂടെ നായികാനിരയിലേക്ക് ഒരു പ്രതിഭകൂടി- കൃഷ്‌ണേന്ദു

ഷൈനി എന്ന ഗ്രാമീണ പെൺകുട്ടിയായാണ് കൃഷ്‌ണേന്ദു അഭിനയിക്കുന്നത്. സിജു വിൽസനാണ് ചിത്രത്തിലെ നായകൻ.
'പഞ്ചവത്സര പദ്ധതി'യിലൂടെ നായികാനിരയിലേക്ക് ഒരു പ്രതിഭകൂടി- കൃഷ്‌ണേന്ദു

സജീവ് പാഴൂർ രചന നിർവഹിച്ച് പി.ജി. പ്രേംലാൽ സംവിധാനം ചെയ്യുന്ന പഞ്ചവത്സര പദ്ധതി ഏപ്രിൽ 26നു തിയെറ്ററുകളിലെത്തുമ്പോൾ ഒരു പ്രതിഭ കൂടി മലയാള സിനിമാ നായികാ നിരയിലേക്ക് എത്തുകയാണ്. ഇരിങ്ങാലക്കുട സ്വദേശിനി കൃഷ്‌ണേന്ദു എ. മേനോനാണ് പഞ്ചവത്സര പദ്ധതിയിലെ നായിക. ചെറുപ്പകാലം മുതൽ നൃത്തം അഭ്യസിക്കുന്ന കൃഷ്‌ണേന്ദു, യുവജനോത്സവ മത്സരങ്ങളിൽ വിവിധ നൃത്ത ഇനങ്ങളിൽ വിജയിച്ചിട്ടുണ്ട്. നൃത്തത്തിനോടൊപ്പം അഭിനയത്തിലും താത്പര്യമുള്ള കൃഷ്‌ണേന്ദുവിന്‍റെ നായികയായുള്ള അരങ്ങേറ്റ ചിത്രമാണ് പഞ്ചവത്സര പദ്ധതി.

ഷൈനി എന്ന ഗ്രാമീണ പെൺകുട്ടിയായാണ് കൃഷ്‌ണേന്ദു അഭിനയിക്കുന്നത്. സിറ്റി ലൈഫ് സ്വപ്നം കാണുന്ന പെൺകുട്ടിയാണ് ഷൈനി. സിജു വിൽസനാണ് ചിത്രത്തിലെ നായകൻ.

പതിനെട്ടാം പടി, ഗൗതമന്‍റെ രഥം എന്നീ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. ഈ ചിത്രത്തിലെ നായികയ്ക്കു വേണ്ടിയുള്ള ഓഡിഷൻ വഴിയാണ് പഞ്ചവത്സര പദ്ധതിയിലേക്കെത്തുന്നത്‌. തന്‍റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവാകാൻ സാധ്യതയുള്ള കഥാപാത്രമാണിതെന്നു കൃഷ്‌ണേന്ദു പറയുന്നു.

ചെന്നൈയിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായ കൃഷ്‌ണേന്ദു ഇരിങ്ങാലക്കുട ശാന്തി നഗർ സുകൃതത്തിൽ കെ.ജി. അനിൽകുമാറിന്‍റെയും ഉമാ അനിൽകുമാറിന്‍റെയും ഇളയമകളാണ്. അമൽജിത് എ. മേനോനാണ് സഹോദരൻ.

സോഷ്യൽ സറ്റയർ ഴോണറിലുള്ള സിനിമയുടെ സംഗീത സംവിധാനം ഷാൻ റഹ്മാൻ നിർവഹിക്കുന്നു. പി.പി. കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ്, മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ, സിബി തോമസ്, ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി പി.എം. തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്‍റെ ഡിഒപി ആൽബി, എഡിറ്റർ കിരൺ ദാസ്, ഗാനരചന റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരും നിർവഹിക്കുന്നു.

ആർട്ട്: ത്യാഗു തവനൂർ, മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പിൽ, സ്റ്റൻഡ്‌സ്: മാഫിയാ ശശി, വസ്ത്രാലങ്കാരം: വീണാ സ്യമന്തക്, പ്രൊഡക്ഷൻ കൺട്രോളർ:ജിനു.പി.കെ, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, സൗണ്ട് മിക്സ്: സിനോയ് ജോസഫ്, വി എഫ് എക്സ്: അമൽ, ഷിമോൻ എൻ. എക്സ് (മാഗസിൻ മീഡിയ), ചീഫ് അസോസിയേറ്റ് ഡയറക്ടർ: എ.കെ.രജിലേഷ്, അസ്സോസിയേറ്റ് ഡയറക്ടർ: രാജേഷ് തോമസ്, ഫിനാൻസ് കൺട്രോളർ: ധനേഷ് നടുവള്ളിയിൽ, സ്റ്റിൽസ്: ജസ്റ്റിൻ ജെയിംസ്, പബ്ലിസിറ്റി ഡിസൈനർ: ആന്‍റണി സ്റ്റീഫൻ, പിആർഒ: പ്രതീഷ് ശേഖർ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com