വോട്ട് വികസനത്തിന്: കുഞ്ചാക്കോ ബോബൻ

''കുറെ നാളിനു ശേഷമാണ് ഞാൻ വോട്ട് ചെയ്യുന്നത്. നല്ല രീതിയിൽ വിനിയോഗിച്ചു എന്നാണു വിശ്വാസം. എന്‍റെ വോട്ട് രാജ്യത്തിന്‍റെ വികസനത്തിനൊപ്പമാണ്''
Kunchacko Boban
Kunchacko BobanFile

ആലപ്പുഴ: വികസനത്തിനു വേണ്ടി നിലകൊള്ളുന്നവർക്കാണു വോട്ടുചെയ്തെന്ന് ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ. ആലപ്പുഴ സെന്‍റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

''കുറെ നാളിനു ശേഷമാണ് ഞാൻ വോട്ട് ചെയ്യുന്നത്. നല്ല രീതിയിൽ വിനിയോഗിച്ചു എന്നാണു വിശ്വാസം. എന്‍റെ വോട്ട് രാജ്യത്തിന്‍റെ വികസനത്തിനൊപ്പമാണ്'', അദ്ദേഹം വ്യക്തമാക്കി.

വികസനത്തിനു വേണ്ടി നിൽക്കുന്നവർക്കാണ് വോട്ടുചെയ്തത്. വികസനം തന്നെയാണ് പുത്തൻ മാറ്റങ്ങൾക്ക് വഴി തുറക്കുന്നത്– കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com