ചാക്കോച്ചൻ-മഞ്ജു വാര്യർ കോമ്പോ വീണ്ടും; ഒന്നിക്കുന്നത് ലിജോ ജോസ് പെല്ലിശേരി ചിത്രത്തിൽ

ഹൗ ഓൾഡ് ആർ യു, വേട്ട എന്നീ ചിത്രങ്ങൾക്കു ശേഷം നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്
lijo jose pellissery movie
lijo jose pellissery movie
Updated on

മോഹൻലാൽ നായകനാകുന്ന മലൈകോട്ടൈ വാലിബനു ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്നു. ഹൗ ഓൾഡ് ആർ യു, വേട്ട എന്നീ ചിത്രങ്ങൾക്കു ശേഷം നീണ്ട ഇടവേളക്കു ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്.

വരും ദിവസങ്ങളിൽ സിനിമയുടെ കൂടുതൽ വിശേഷങ്ങൾ പുറത്തുവിടും. ഇരുവരും ഇത് ആദ്യമായാണ് ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രത്തിൽ അഭിനയിക്കുന്നത്. ജനുവരി 25ന് റിലീസ് ചെയ്യാനിരിക്കുന്ന മലൈകോട്ടൈ വാലിബൻ സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്.

logo
Metro Vaartha
www.metrovaartha.com