

എന്‍റെ ലോകം, അമ്മയുടെ ക്യൂട്ട് ഭർത്താവ്; മനോജ് കെ.ജയന് പിറന്നാൾ ആശംസകളുമായി കുഞ്ഞാറ്റ
നടൻ മനോജ് കെ. ജയന് പിറന്നാൾ ആശംസകളുമായി മകൾ തേജലക്ഷ്മി (കുഞ്ഞാറ്റ). ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പിലൂടെയാണ് അച്ഛന് പിറന്നാൾ ആശംസകൾ കുറിച്ചത്. എന്‍റെ ലോകത്തിന് പിറന്നാൾ ആശംസകൾ എന്നു പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്.
ഭൂമിയിലെ ഏറ്റവും മികച്ച അച്ഛനും തന്‍റെ അമ്മയുടെ ക്യൂട്ടസ്റ്റ് ഭർത്താവുമാണ് മനോജ് കെ.ജയൻ എന്നാണ് കുഞ്ഞാറ്റ പറയുന്നത്. ജീവിതത്തെ ഗൗരവത്തോടെ കാണാൻ പഠിപ്പിച്ചതിനൊപ്പം ജീവിതം ആസ്വദിക്കാനും അച്ഛൻ പഠിപ്പിച്ചു. തനിക്ക് അച്ഛനോടുള്ള സ്നേഹം പറയാൻ വാക്കുകളില്ലെന്നും കുഞ്ഞാറ്റ കുറിച്ചു. കുട്ടിക്കാലം മുതലുള്ള അച്ഛനൊപ്പമുള്ള മനോഹര ചിത്രങ്ങളും കുഞ്ഞാറ്റ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ മനോജ് കെ.ജയന്‍റെ രണ്ടാം ഭാര്യ ആശയ്ക്കും മക്കൾക്കുമൊപ്പമുള്ള കുടുംബ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞാറ്റയ്ക്ക് മറുരടിയുമായി മനോജ് കെ. ജയൻ എത്തി. മകളുടെ വാക്കുകൾ തന്‍റെ ഹൃദയത്തെയാണ് തൊട്ടത് എന്നാണ് കുഞ്ഞാറ്റ കുറിച്ചത്.
കുഞ്ഞാറ്റയുടെ കുറിപ്പ്
എന്‍റെ ലോകത്തിന് ഹാപ്പി ബർത്ത്ഡേ.
ഭൂമിയിലെ ഏറ്റവും മികച്ച അച്ഛൻ, എന്‍റെ അമ്മയുടെ ക്യൂട്ടസ്റ്റ് ഭർത്താവ്. ജീവിതത്തെ ഗൗരവത്തോടെയെടുക്കണമെന്നും അതുപോലെ ലഘുവായി എടുക്കണമെന്നും എന്നെ പഠിപ്പിച്ച മനുഷ്യൻ. ശരിയായ കാര്യങ്ങൾ ചെയ്യണമെന്നും
കാര്യങ്ങൾ ശരിയായി ചെയ്യാനും, ദയയും സഹാനുഭൂതിയോടേയും മുന്നോട്ട് പോകാനും പഠിപ്പിച്ചത് അച്ഛനാണ്. കൂടാതെ പോകുന്നിടത്തെല്ലാം എപ്പോഴും വെളിച്ചവും പോസിറ്റീവിറ്റിയും കൊണ്ടുവരാനും എന്നെ പഠിപ്പിച്ചു. എല്ലാറ്റിലുമുപരി, പേടിക്കാതെ എല്ലാം ധൈര്യമായി നേരിടാനും എന്നെ പഠിപ്പിച്ചു.
എന്‍റെ ജീവിതം മുഴുവൻ ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു, അച്ഛാ. എനിക്കൊപ്പം എപ്പോഴും നിൽക്കുന്നതിന് ഒരിക്കലും നന്ദി പറയാതിരിക്കാൻ കഴിയില്ല, നിങ്ങൾ എന്നെ വളർത്തിയ രീതിയെ അഭിനന്ദിക്കുന്നത് എനിക്ക് ഒരിക്കലും നിർത്താൻ കഴിയില്ല. പിന്നെ ഞാൻ വളർന്നു, ആമിയെയും ചിന്നുവിനെയും സമൃദ്ധമായി സ്നേഹത്തോടെ വളർത്തുന്നത് കാണാൻ എനിക്ക് കഴിഞ്ഞു. എല്ലാ സമയത്തും ഏറ്റവും മനോഹരമായ കാഴ്ചയാണിത്. ഞാൻ അച്ഛനെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് എങ്ങനെ വിശദീകരിക്കണമെന്ന് എനിക്കറിയില്ല, അച്ഛാ