വിനീത്, ലാല്‍ജോസ്, മുക്ത എന്നിവർ ഒന്നിക്കുന്ന 'കുരുവിപാപ്പ'; ചിത്രം നവംബർ രണ്ടാം വാരം റിലീസിന് എത്തും

ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു
kuruvipappa poster
kuruvipappa poster
Updated on

സീറോ പ്ലസ് എന്‍റർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ ഖാലിദ്.കെ, ബഷീർ കെ.കെ എന്നിവർ ചേർന്ന് നിർമ്മിച്ച് വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കുരുവിപാപ്പ'. ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. നവംബർ രണ്ടാം വാരം ചിത്രം റിലീസിന് എത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. അബ്ദുൾ റഹിം യു.കെ, ജാസ്സിം സൈനുലബ്ദീൻ, മുഹമ്മദ് ഷമീൽ എന്നിവരാണ് സഹ നിർമ്മാതാക്കൾ. തികച്ചുമൊരു ഫാമിലി സറ്റയർ ഗണത്തിലുള്ള ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലംബൂർ, ജാസ്മിൻ ജാസ്സ് എന്നിവർ ചേർന്നാണ്.

വിനീത്, കൈലാഷ്, ലാൽ ജോസ്, മുക്ത എന്നിവരെ കൂടാതെ തൻഹ ഫാത്തിമ, മണിക്കുട്ടൻ, സന്തോഷ്‌ കീഴാറ്റൂർ, രാജേഷ് ശർമ്മ, മജീദ്, ഇബ്രാഹിംകുട്ടി, കൊല്ലം സുധി, സിനിൽ സൈനുദ്ധീൻ, സീനത്ത്, ജീജ സുരേന്ദ്രൻ, നിലംബൂർ ആയിഷ, രമ്യ പണിക്കർ, അതിഥി റായ്, റാഹീൽ റഹിം, രമ്യ രാജേഷ്,സിദ്ധാർഥ് സത്യൻ, പോളി വടക്കൻ, അരിസ്റ്റോ സുരേഷ്, സുനിൽ ശിവറാം, റിയാ ഡേവിഡ്, സുനിൽ ചാലക്കുടി എന്നിവരും അഭിനയിക്കുന്നു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ധന്യ പ്രദീപ് എന്നിവരുടെ വരികൾക്ക് പ്രദീപ് ടോം, യൂനിസ് യോ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്. വിപിൻ മോഹൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ.

എഡിറ്റർ: വി.ടി ശ്രീജിത്ത്, പ്രൊജക്ട് ഡിസൈനർ: ലിജു നടേരി, പ്രൊഡക്ഷൻ കൺട്രോളർ: ഫഹദ് പെഴ്മൂട്, ആർട്ട്: കോയാസ്, മേക്കപ്പ്: ജിജു കൊടുങ്ങല്ലൂർ, കോസ്റ്റ്യൂം: ശരണ്യ ജീബു, ബി.ജി.എം: പ്രദീപ് ടോം, സൗണ്ട് ഡിസൈൻ: രാജേഷ്, അസോസിയേറ്റ് ഡയറക്ടർ: അഖിൽ കടവൂർ, സിജോ ജോസഫ്, അനന്തകൃഷ്ണൻ, ആക്ഷൻ: റൺ രവി, സ്റ്റിൽസ്: ഷജിൽ ഒബ്സ്ക്യൂറ, അനീസ് ask, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്സ്, ടൈറ്റിൽ: രാഹുൽ രാജ്, ഡിസൈൻ: മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com