'കുറ്റം തവിർ' കേരളത്തിലേക്ക്; റിലീസ് ഒക്ടോബർ 24ന്

തമിഴിൽ വൻ പ്രേക്ഷക ശ്രദ്ധയാകർഷിച്ച ചിത്രം ഗജേന്ദ്രയാണ് കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
Kuttam thavir kerala release

'കുറ്റം തവിർ' കേരളത്തിലേക്ക്; റിലീസ് ഒക്ടോബർ 24ന്

Updated on

വിരുമൻ, പടയ് തലൈവൻ, മദ്രാസി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഋഷി ഋത്വിക്കും, ആരാധ്യ കൃഷ്ണയും ഒന്നിക്കുന്ന മെഡിക്കൽ ക്രൈം ത്രില്ലർ ഒക്ടോബർ 24 മുതൽ കേരളത്തിലെ തിയറ്ററുകളിലേക്ക്. തമിഴിൽ വൻ പ്രേക്ഷക ശ്രദ്ധയാകർഷിച്ച ചിത്രം ഗജേന്ദ്രയാണ് കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീസായി സൈന്തവി ക്രിയേഷൻസിന്‍റെ ബാനറിൽ പി.പാണ്ഡുരംഗൻ ആണ് നിർമിച്ചിരിക്കുന്നത്.

ഒരു ആശുപത്രിയിലെ ദുരൂഹമായ കൊലപാതകം, അവയവ മോഷണം, മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, രാഷ്ട്രീയക്കാരുടെ അഴിമതി എന്നിവയെ ഒരു മെഡിക്കൽ ക്രൈം ത്രില്ലറിന്‍റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിൽ ഋഷി ഋത്വിക്, ആരാധ്യ കൃഷ്ണ എന്നിവർക്ക് പുറമെ ശരവണൻ, സായ് ദീന, കാമരാജ്, സെൻട്രയൻ, ആനന്ദ് ബാബു, വിനോദിനി വൈദ്യനാഥൻ, സായ് സൈന്തവി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സൻഹാ സ്റ്റുഡിയോ റിലീസ്സാണ് കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ഛായാഗ്രഹണം: റോവിൻ ഭാസ്കർ, സംഗീതം: ശ്രീകാന്ത് ദേവ, എഡിറ്റർ : രഞ്ജിത് കുമാർ ജി, പി. ആർ.ഒ: പി. ശിവപ്രസാദ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com