ഉര്‍വശി നായികയായെത്തുന്ന പാൻ പഞ്ചായത്ത് ചിത്രം 'എൽ ജഗദമ്മ ഏഴാം ക്ളാസ് ബി' മേയ് 2 ന് തിയേറ്ററുകളിൽ

സിനിമയുടെ പേരിലെ കൗതുകവും ഉർവശിയുടെ കേന്ദ്ര കഥാപാത്രവുമാണ് ഈ ചിത്രത്തിന്‍റെ പ്രധാന ആകർഷണ ഘടകം
L Jagadamma 7th Class B starring Urvashi in the lead role will hit the theatres on May 2nd

ഉര്‍വശി നായികയായെത്തുന്ന പാൻ പഞ്ചായത്ത് ചിത്രം 'എൽ ജഗദമ്മ ഏഴാം ക്ളാസ് ബി' മേയ് 2 ന് തിയേറ്ററുകളിൽ

Updated on

കോട്ടയം: എവർസ്റ്റാർ ഇന്ത്യൻസിന്‍റെ ബാനറിൽ ചലച്ചിത്ര താരം ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമിക്കുന്ന പാൻ പഞ്ചായത്ത് ചിത്രം "എൽ ജഗദമ്മ എഴാം ക്ലാസ് ബി" മേയ് 2 ന് തിയേറ്ററുകളിലേക്കെത്തും. ഉർവശിയുടെ ഭർത്താവായ ശിവാസാണ് (ശിവപ്രസാദ്) ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. സിനിമയുടെ പേരിലെ കൗതുകവും ഉർവശിയുടെ കേന്ദ്ര കഥാപാത്രവുമാണ് ഈ ചിത്രത്തിന്‍റെ പ്രധാന ആകർഷണ ഘടകം.

സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നല്‍കി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന സ്ത്രീപക്ഷ സിനിമയായ എൽ ജഗദമ്മ ഏഴാം ക്ലാസ് ബിയിൽ കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, രാജേഷ് ശർമ, കിഷോർ, നോബി, വി.കെ ബൈജു, രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങളും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഛായാഗ്രഹണം: അനിൽ നായർ, സംഗീത സംവിധാനം: കൈലാസ് മേനോൻ, ലിറിക്സ്: ബി. ഹരിനാരായണൻ, എഡിറ്റർ: ഷൈജൽ, പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ് ഡയറക്റ്റർ: റെജിവാൻ അബ്ദുൽ ബഷീർ, ആർട്ട് ഡയറക്റ്റർ: രാജേഷ് മേനോൻ, കോസ്റ്റ്യൂംസ്: കുമാർ എടപ്പാൾ, മേക്കപ്പ്: ഹസൻ വണ്ടൂർ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ടൈറ്റിൽ കാലിഗ്രാഫി: നാരായണ ഭട്ടതിരി, പബ്ലിസിറ്റി ഡിസൈനിങ്: ജയറാം രാമചന്ദ്രൻ, പിആർഓ: പ്രതീഷ് ശേഖർ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com