
ജോക്കര്‍ 2വില്‍ ഹാര്‍ലി ക്വിന്നായി എത്തുന്നതു ലേഡി ഗാഗ. കഴിഞ്ഞദിവസം ലേഡി ഗാഗയുടെ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ആരാധകര്‍ ആവേശത്തോടെയാണ് പുതിയ പോസ്റ്റര്‍ സ്വീകരിച്ചിരിക്കുന്നത്. ജോക്കര്‍ ഫോളി എ ഡ്യൂക്‌സ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജോക്വിന്‍ ഫീനിക്‌സാണു ജോക്കര്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അടുത്ത വര്‍ഷം ഒക്ടോബറിലാണു ചിത്രം റിലീസ് ചെയ്യുക.
കഴിഞ്ഞവര്‍ഷമാണു ജോക്കര്‍ സീരീസ് ഉണ്ടാവുമെന്നു സംവിധായകന്‍ ടോഡ് ഫിലിപ്‌സ് പ്രഖ്യാപിച്ചത്. സ്‌കോട്ട് സില്‍വറിനൊപ്പം സംവിധായകനും ചേര്‍ന്നാണു രണ്ടാം ഭാഗത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. 2019ലാണു ജോക്കര്‍ ആദ്യഭാഗം പുറത്തുവന്നത്. സൂപ്പര്‍ ഹിറ്റായി ഓടിയ ചിത്രം പതിനൊന്ന്് ഓസ്‌കര്‍ നോമിനേഷനും നേടിയിരുന്നു