പുതിയ ലുക്കിൽ രജനികാന്ത്; വൈറലായി ലാൽ സലാമിന്‍റെ ക്യാരക്ടർ പോസ്റ്റർ

പുതിയ ലുക്കിൽ രജനികാന്ത്; വൈറലായി ലാൽ സലാമിന്‍റെ ക്യാരക്ടർ പോസ്റ്റർ

ചിത്രത്തിൽ മൊയ്ദീൻ ഭായ് എന്ന കഥാപാത്രമായാണ് രജനി എത്തുന്നത്.
Published on

ലാൽ‌ സലാം സിനിമയിലെ രജനികാന്തിന്‍റെ പുതിയ ഗെറ്റപ്പ് ഏറ്റെടുത്ത് ആരാധകർ. സിനിമയുടെ പുതിയ ക്യാരക്റ്റർ പോസ്റ്ററാണ് ആരാധകരെ ആവേശഭരിതരാക്കുന്നത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ചുവന്ന തൊപ്പിയും കുർത്തയും ധരിച്ച് ഒരു കലാപത്തിനിടയിൽ നടന്ന് വരുന്ന രജനികാന്തിന്‍റെ പോസ്റ്റർ നിമിഷനേരം കൊണ്ടാണ് വൈറലായത്. ചിത്രത്തിൽ മൊയ്ദീൻ ഭായ് എന്ന കഥാപാത്രമായാണ് രജനി എത്തുന്നത്.

അർധരാത്രിയോടെയാണ് പോസ്റ്റർ പുറത്ത് വന്നത്. വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.സംഗീതം - എ.ആർ. റഹ്മാൻ, ഛായാഗ്രഹണം - വിഷ്ണു രംഗസാമി, എഡിറ്റർ - പ്രവീണ് ഭാസ്‌കർ, പി ആർ ഒ - ശബരി

logo
Metro Vaartha
www.metrovaartha.com