''ഞാനില്ല... ഞാനില്ലിനി നിൻ...'', ലോ ആൻഡ് ഓർഡിലെ രണ്ടാമത് വിഡിയൊ ഗാനമെത്തി

രഞ്ജിത്ത് സംവിധാനം ചെയ്ത് പ്രകാശ് വർമയും അഭിരാമിയും മുഖ്യ വേഷങ്ങളിലെത്തുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിന്‍റെ പുതിയ വിഡിയൊ സോങ് പുറത്തുവിട്ടു

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിന്‍റെ പുതിയ വിഡിയൊ സോങ് പുറത്തുവിട്ടു. ഈ ഗാനത്തിന്‍റെ സ്റ്റുഡിയോ വെർഷനും ഒപ്പം ഗാനത്തിന്‍റെ ചില രംഗങ്ങളും കോർത്തിണക്കിയുള്ള ഒരു വിഡിയൊ ഗാനമാണ് എത്തിയിരിക്കുന്നത്.

കായാകും മുൻപ് കൊഴിഞ്ഞൊരു പൂ

മണ്ണിനോടു പറഞ്ഞു ഞാനില്ല...

ഞാനില്ലിനി നിൻ സ്വപ്നത്തിന് നേരാവാൻ

ഞാനില്ല ഞാനില്ലി നിൻ വേരിന്ന് നീരാവാൻ...

എന്നാണ് ഗാനത്തിന്‍റെ വരികൾ. ലോ ആൻഡ് ഓർഡറിലെ പുറത്തുവിടുന്ന രണ്ടാമത്തെ ഗാനം കൂടിയാണിത്. ഷിബു ചക്രവർത്തി രചിച്ച് ജോ ദാനിയേൽ ഈണമിട്ട ഈ ഗാനം ടോജൻ ടോബിയും സംഘവുമാണ് ആലപിച്ചിരിക്കുന്നത്.

സത്യം സിനിമാസ്, മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി., മഹാ സുബൈർ എന്നിവർ നിർമിക്കുന്ന ചിത്രം സെപ്റ്റംബർ നാലിന് പ്രദർശനത്തിനെത്തും. പ്രകാശ് വർമയും അഭിരാമിയുമാണ് മുഖ്യ വേഷങ്ങളിൽ. മാസ് ആക്ഷൻ ത്രില്ലർ ആയി അവതരിപിക്കുന്ന ഈ ചിത്രം വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽ മുടക്കിലാണെത്തുന്നത്.

logo
Metro Vaartha
www.metrovaartha.com