മണിക്കൂറുകൾക്കുള്ളിൽ 7 മില്യൺ കാഴ്ച്ചക്കാർ; ആഘോഷമായി 'ലിയോ'യിലെ ഗാനം

ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബിൽ 70 ലക്ഷം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു

മാസ്റ്ററിനു ശേഷം വിജയും ലോകേഷ് കനകരാജും ഒരുമിക്കുന്ന ലിയോയിലെ ഗാനം പുറത്ത്. ''നാ റെഡി താ വരവാ'' എന്ന് തുടങ്ങുന്ന ഫസ്റ്റ് സിംഗിൾ ലോകമെമ്പാടുമുള്ള വിജയ് ആരാധകർക്ക് വിരുന്നായി. ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബിൽ 70 ലക്ഷം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. വിജയുടെ പിറന്നാൾ ദിനം പ്രമാണിച്ചാണ് ഗാനം റിലീസ് ചെയ്‌തത്‌.

വിഷ്ണുഎടവന്‍ എഴുതിയ വരികൾക്ക് വിജയ് തന്നെയാണ് പാടീയിരിക്കുന്നത്. സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. സോണി മ്യൂസിക് എന്‍റര്‍ടൈന്‍മെൻസിനാണ് പാട്ടുകളുടെ വിതരണാവകാശം. ലിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നേരത്തെ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു.

വിജയ്, തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി വമ്പൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു.

സംഗീതം: അനിരുദ്ധ് രവിചന്ദര്‍, നിര്‍മ്മാതാവ്: ലളിത് കുമാര്‍,സഹ നിര്‍മ്മാതാവ്: ജഗദീഷ് പളനിസാമി, ബാനര്‍: സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ഛായാഗ്രഹണ സംവിധായകന്‍: മനോജ് പരമഹംസ,ആക്ഷന്‍: അന്‍പറിവ്,എഡിറ്റര്‍: ഫിലോമിന്‍ രാജ്, കലാസംവിധാനം: എന്‍.സതീഷ് കുമാര്‍, നൃത്തസംവിധാനം: ദിനേശ്,കോസ്റ്റ്യൂം ഡിസൈനര്‍മാര്‍ : പല്ലവി സിംഗ്, ഏക ലഖാനി, പ്രവീണ്‍ രാജ, പബ്ലിസിറ്റി ഡിസൈനര്‍: ഗോപി പ്രസന്ന, സൗണ്ട് ഡിസൈനര്‍: എസ് വൈ എന്‍ സി സിനിമ, ശബ്ദമിശ്രണം: കണ്ണന്‍ ഗണപത് പ്രൊഡക്ഷന്‍, കണ്‍ട്രോളര്‍: കെടിഎസ് സ്വാമിനാഥന്‍,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രാംകുമാര്‍ ബാലസുബ്രഹ്മണ്യന്‍,അസോസിയേറ്റ് ഡയറക്ടര്‍: സന്തോഷ് കൃഷ്ണന്‍, സത്യ, ഇമ്മാനുവല്‍ പ്രകാശ്, രോഹിത് സൂര്യ,കളറിസ്റ്റ്: ഗ്ലെന്‍ കാസ്റ്റിഞ്ഞോ അസിസ്റ്റന്റ് കളറിസ്റ്റ്: നെസിക രാജകുമാരന്‍, ഡി.ഐ :ഇജീന്‍. എന്നിവരാണ് ചിത്രത്തിൻ്റെ മറ്റു അണിയറപ്രവര്‍ത്തകര്‍. ഒക്ടോബർ 19ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com