ഇനി സിനിമയുടെ ക്രീസില്‍: ധോണി നിര്‍മിക്കുന്ന ആദ്യസിനിമ ലെറ്റ്‌സ് ഗെറ്റ് മാരീഡ്

തമിഴ് ചിത്രത്തിലൂടെയാണ് ധോണി നിര്‍മാണരംഗത്തേക്ക് എത്തുന്നത്. ചിത്രത്തിന്‍റെ പൂജാ ചടങ്ങുകള്‍ കഴിഞ്ഞദിവസം നടന്നു
ഇനി സിനിമയുടെ ക്രീസില്‍: ധോണി നിര്‍മിക്കുന്ന ആദ്യസിനിമ ലെറ്റ്‌സ് ഗെറ്റ് മാരീഡ്

സിനിമയുടെ ക്രീസില്‍ ചുവടുറപ്പിക്കാനൊരുങ്ങി ക്രിക്കറ്റര്‍ മഹേന്ദ്രസിങ് ധോണി. ധോണി എന്‍റര്‍ടെയ്ന്‍മെന്‍റ്സ് നിര്‍മിക്കുന്ന ആദ്യ ചിത്രം പ്രഖ്യാപിച്ചു. ലെറ്റ്‌സ് ഗെറ്റ് മാരീഡ് (എല്‍ജിഎം) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഹരീഷ് കല്യാണാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ് ചിത്രത്തിലൂടെയാണ് ധോണി നിര്‍മാണരംഗത്തേക്ക് എത്തുന്നത്. ചിത്രത്തിന്‍റെ പൂജാ ചടങ്ങുകള്‍ കഴിഞ്ഞദിവസം നടന്നു. ധോണിയുടെ ഭാര്യ സാക്ഷി ചടങ്ങില്‍ സന്നിഹിതയായിരുന്നു. 

ഇവാന നായികയാവുന്ന ചിത്രത്തില്‍ നദിയാ മൊയ്ദുവും യോഗി ബാബുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രമേഷ് തമിഴ്മണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം വിശ്വജിത്ത്. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോണിക്ക് തമിഴ് ജനതയുടെ ഇടയില്‍ വന്‍ സ്വീകാര്യതയുണ്ട്. നേരത്തെ വിജയ് ആയിരിക്കും ചിത്രത്തിലെ നായകനെന്ന് അഭ്യൂഹമുണ്ടായിരുന്നു. 

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com