ചിത്രത്തിന് ശേഷം ആദ്യം; 38 വർഷത്തിനു ശേഷം പ്രിയദർശന്റെ ക്യാമറയ്ക്ക് മുന്നിൽ ലിസി, സാക്ഷിയായി കല്യാണി

പ്രിയദർശൻ സംവിധാനം ചെയ്യുന്ന പരസ്യചിത്രത്തിലാണ് ലിസി അഭിനയിക്കുന്നത്
Lissy and Priyadarshan reunite after 38 years

ചിത്രത്തിന് ശേഷം ആദ്യം; 38 വർഷത്തിനു ശേഷം പ്രിയദർശന്റെ ക്യാമറയ്ക്ക് മുന്നിൽ ലിസി, സാക്ഷിയായി കല്യാണി

Updated on

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി നടി ലിസി. പ്രിയദർശൻ സംവിധാനം ചെയ്യുന്ന പരസ്യചിത്രത്തിലാണ് ലിസി അഭിനയിക്കുന്നത്. മകൾ കല്യാണി പ്രിയദർശനും ലിസിയ്ക്കൊപ്പം പരസ്യത്തിൽ അഭിനയിക്കുന്നുണ്ട്. 38 വർഷങ്ങൾക്ക് ശേഷമാണ് പ്രിയദർശനും ലിസിയും ഒന്നിക്കുന്നത്.

കാഞ്ചീവരം പട്ട് സാരിയിൽ അതിമനോ​ഹരിയായാണ് ലിസി എത്തിയത്. സെറ്റിൽ എത്തിയ ലിസിയെ പ്രിയദർശനും കല്യാണിയും ആലിം​ഗനം ചെയ്താണ് സ്വീകരിച്ചത്. പിന്നാലെ ലിസിയുമായി പ്രിയദർശൻ സ്ക്രിപ്റ്റ് ചർച്ച ചെയ്യുകയായിരുന്നു. പരസ്യ ഷൂട്ടിന്റെ ലൊക്കേഷനിൽ നിന്നുള്ള വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

1988ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമ ചിത്രത്തിന് ശേഷം ആദ്യമായാണ് പ്രിയദർശന്‍റെ സംവിധാനത്തിൽ ലിസി അഭിനയിക്കുന്നത്. വിവാഹമോചനത്തിനു ശേഷം ഇരുവരും വീണ്ടും ഒന്നിച്ചിരുന്നു. തങ്ങൾ ലിവിങ് റിലോഷനിലാണെന്ന തുറന്നു പറച്ചിൽ ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോൾ ഇതാ പ്രൊഫഷണൽ രം​ഗത്തും ഇരുവരും ഒന്നിച്ചിരിക്കുകയാണ്. ഇരുവരും ഒന്നിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് എന്നാണ് ആരാധകരുടെ കമൻുകൾ.

logo
Metro Vaartha
www.metrovaartha.com