ഇൻസ്റ്റയിൽ നിവിൻ പോളിയെ അൺഫോളോ ചെയ്തു; ലിസ്റ്റിൻ സ്റ്റീഫന്‍റെ ഉന്നം ആര്?

താരത്തിന്‍റെ പേര് പറയാത്തതിന്‍റെ പേരിൽ ലിസ്റ്റിൻ സ്റ്റീഫനെതിരേ വിമർശനങ്ങൾ ഉയർന്നിരുന്നു.
Listin Stephen unfollow nivin pauly instagram

ഇൻസ്റ്റയിൽ നിവിൻ പോളിയെ അൺഫോളോ ചെയ്തു; ലിസ്റ്റിൻ പറഞ്ഞത് ആരെക്കുറിച്ച്?

Updated on

'പ്രമുഖ താര'ത്തിനെതിരേ ആരോപണം ഉന്നയിച്ചതിനു പിന്നാലെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നിവിൻ പോളിയെ ഇൻസ്റ്റഗ്രാമിൻ അൺഫോളോ ചെയ്തു. ബേബി ഗേൾ എന്ന ചിത്രത്തിന്‍റെ സംവിധായകനായ അരുൺ വർമയും നിവിനെ അൺ ഫോളോ ചെയ്തതായാണ് റിപ്പോർട്ടുകൾ.

മലയാളത്തിലെ ഒരു പ്രമുഖ താരം വലിയ തെറ്റിനു തിരി കൊളുത്തിയിരിക്കുന്നു എന്നാണ് ലിസ്റ്റിൻ വെളിപ്പെടുത്തിയത്. ദിലീപ് നായകനായ പുതിയ ചിത്രം പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയാണ് ലിസ്റ്റിൻ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ ആരാണ് താരമെന്നോ എന്താണ് കാര്യമെന്നോ വെളിപ്പെടുത്താൻ തയാറായിരുന്നില്ല.

താരത്തിന്‍റെ പേര് പറയാത്തതിന്‍റെ പേരിൽ ലിസ്റ്റിനെതിരേ വിമർശനങ്ങൾ ഉയർന്നിരുന്നു. അതിനിടെയാണ് നിവിൻ പോളിയെയാണ് ലിസ്റ്റൻ സ്റ്റീഫൻ ഉദ്ദേശിച്ചതെന്ന് അഭ്യൂഹങ്ങൾ പടർന്നത്. ലിസ്റ്റിൻ നിർമിക്കുന്ന ബേബി ഗേളിൽ ആദ്യം കുഞ്ചാക്കോ ബോബനെയാണ് നായകനാക്കാൻ തീരുമാനിച്ചിരുന്നത്. പിന്നീട് അദ്ദേഹത്തിന്‍റെ അസൗകര്യം മൂലം നിവിൻ പോളിയിലേക്ക് എത്തുകയായിരുന്നു.

അതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ എന്നാണ് അഭ്യൂഹം. തുറമുഖം, രാമചന്ദ്ര ബോസ് ആൻഡ് കോ, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളിൽ ഇതിനു മുൻപ് ലിസ്റ്റിനും നിവിനും ഒരുമിച്ചിരുന്നു.

തുറമുഖം എന്ന സിനിമ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടതോടെ ലിസ്റ്റിനാണ് ചിത്രം ഏറ്റെടുത്ത് തിയെറ്ററുകളിൽ എത്തിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിവിൻ പോളിയുമായി ഉണ്ടാക്കിയിരുന്ന കരാർ താരം നിരന്തരം ലംഘിച്ചുവെന്നാണ് സൂചന.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com