

രമ്യ കൃഷ്ണൻ
വിവാഹമോചിതയാകുന്നുവെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് നടി രമ്യ കൃഷ്ണൻ. തെലുങ്ക് സംവിധായകൻ കൃഷ്ണ വംശിയാണ് രമ്യയുടെ ഭർത്താവ്. ഇരുവർക്കും ഒരു മകനുമുണ്ട്. ഇരുവരും വേർപിരിഞ്ഞാണ് താമസമെന്നും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ തങ്ങൾ വേർപിരിഞ്ഞിട്ടില്ലെന്നും സന്തോഷകരമായ ദാമ്പത്യമാണെന്നുമാണ് നടി റോ ടോക്സ് വിത്ത് വി കെ എന്ന പരിപാടിയിൽ വെളിപ്പെടുത്തിയത്.
ജോലിയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ രണ്ട് നഗരങ്ങളിലാണ് താമസിക്കുന്നത്. ജോലി ആവശ്യത്തിനായി ഓരോ 15 ദിവസവും ഇടവിട്ട് ചൈന്നെയിലേക്ക് യാത്ര ചെയ്യേണ്ടി വരാറുണ്ട്. അപ്പോഴെല്ലാം മകൻ ഋത്വിക്കിന്‍റെ ആരോഗ്യം മോശമാകും. അങ്ങനെയാണ് ഭർത്താവുമായി ആലോചിച്ച് മകനെ ചെന്നൈയിൽ സ്കൂളിൽ ചേർക്കാൻ തീരുമാനിച്ചത്.
രണ്ടു നഗരങ്ങളിലെ ജീവിതം രണ്ടു പേർക്കും സൗകര്യപ്രദമാണ്. വഴക്കുകൾ കുറഞ്ഞു. സൗഹൃദം ദൃഢമായി. വിവാഹത്തിനു മുൻപ് ലിവിങ് ടുഗദർ മതിയോ എന്ന് കൃഷ്ണ വംശി തന്നോട് ചോദിച്ചിരുന്നു. അന്ന് ആ നിർദേശം അംഗീകരിച്ചാൽ മതിയായിരുന്നു എന്നും നടി തമാശ രൂപേണ പറഞ്ഞു. 2003ലാണ് കൃഷ്ണവംശിയും രമ്യ കൃഷ്ണനും വിവാഹിതരായത്.