ചുരുളി വിവാദം: ലിജോ ജോസ് പെല്ലിശേരി പോസ്റ്റ് പിൻവലിച്ചു

മൂന്ന് ദിവസത്തെ ഷൂട്ടിന് അഞ്ച് ലക്ഷത്തിലധികം രൂപ ജോജുവിന് നല്‍കിയതിന്‍റെ തെളിവ് പോസ്റ്റിൽ പങ്കുവച്ചിരുന്നു.
LJP withdraws post against Joju on Churuli row

ലിജോ ജോസ് പെല്ലിശേരി

File

Updated on

കൊച്ചി: ചുരുളി സിനിമയിൽ അഭിനയിച്ചതിനു നടൻ ജോജു ജോർജിന് പ്രതിഫലം നല്‍കിയെന്ന് പറഞ്ഞുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി പിന്‍വലിച്ചു.

നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് വിശദീകരണമെന്നും ചിത്രീകരണവേളയില്‍ ജോജു ജോര്‍ജിനെ തെറ്റിദ്ധരിപ്പിച്ചതായി ഓര്‍മയില്ലെന്നും ലിജോ ജോസ് സമൂഹ മാധ്യമ പോസ്റ്റില്‍ പറഞ്ഞിരുന്നു. മൂന്ന് ദിവസത്തെ ഷൂട്ടിന് അഞ്ച് ലക്ഷത്തിലധികം രൂപ ജോജുവിന് നല്‍കിയതിന്‍റെ തെളിവും അദ്ദേഹം പങ്കുവച്ചിരുന്നു.

പിന്നാലെ വാര്‍ത്താ സമ്മേളനം വിളിച്ച ജോജു ജോർജ് ചുരുളി സിനിമയിലെ തെറി പ്രയോഗം തന്‍റെ വ്യക്തിജീവിതത്തിലുണ്ടാക്കിയ സംഘർഷങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. കരാർ പുറത്തുവിടണമെന്നും ജോജു ആവശ്യപ്പെട്ടിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com