കമലിനോടും രജനിയോടും പിണങ്ങി ലോകേഷ് കനകരാജ്; ഇരുവരെയും എക്സിൽ അൺഫോളോ ചെയ്തു

സൂപ്പർ താരങ്ങൾ ലോകേഷിനെ ഒഴിവാക്കിയതിനാൽ
കമലിനോടും രജനിയോടും പിണങ്ങി ലോകേഷ് കനകരാജ്

Lokesh Kanagaraj, Kamal Haasan, Rajinikanth

Updated on

ചെന്നൈ: തമിഴ് സിനിമ ലോകത്തെ സൂപ്പർതാരങ്ങളായ കമൽഹാസനെയും, രജനികാന്തിനെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ അൺഫോളോ ചെയ്ത് സംവിധായകൻ ലോകേഷ് കനകരാജ്. സൂപ്പർ താരങ്ങൾ ഒന്നിക്കാനിരുന്ന സിനിമയിൽ നിന്ന് ലോകേഷിനെ ഒഴിവാക്കിയതാണ് കാരണമെന്നാണ് സൂചന. കമലും രജനികാന്തും ഒന്നിക്കുന്ന ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

എന്നാൽ ഇരുവരും അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുന്ദർ.സി ആണ്.

കൈതി, മാസ്റ്റർ, വിക്രം, ലിയോ എന്നി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ലോകേഷ് കനകരാജ്. തമിഴിലെ രണ്ട് ഇതിഹാസ താരങ്ങളെ ചേർത്തിണക്കി കൊണ്ടുളള സിനിമ തന്‍റെ സ്വപ്നമാണെന്ന് പല അഭിമുഖങ്ങളിലും ലോകേഷ് തുറന്നുപറഞ്ഞിരുന്നു. രജനികാന്തിനെ നായകനാക്കി ലോകേഷ് അടുത്തിടെ ചെയ്ത കൂലി എന്ന ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് രജനി സിനിമയിൽ നിന്ന് പിന്മാറിയതെന്ന ചർച്ചകൾ സജീവമാണ്. രജനിയും കമലും ഒന്നിക്കുന്ന തലൈവർ 173 എന്ന ചിത്രം പ്രഖ്യാപിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് ലോകേഷ് ഇരുവരേയും അൺഫോളാ ചെയ്തിരിക്കുന്നത്.

നവംബർ 5 നാണ് കമൽഹാസന്‍റെ നിർമാണ കമ്പനിയായ രാജ് കമൽ ഫിലിം ഇന്‍റർനാഷണലാണ് രജനികാന്തിനെ വെച്ചുളള പുതിയ പ്രോജക്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 1997 ൽ പുറത്തിറങ്ങിയ അരുണാചലം എന്ന സിനിമയാണ് രജനി-കമൽ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ അവസാന സിനിമ. രജനികാന്തിനെയും കമൽഹാസനെയും എക്സിൽ അൺഫോളോ ചെയ്തത് സിനിമ ലോകത്ത് ചർച്ചാവിഷയമായിരിക്കുകയാണ്. നിലവിൽ വിജയ് മാത്രമാണ് ലോകേഷ് കനകരാജിനെ എക്സിൽ ഫോളോ ചെയ്യുന്ന ഒരേയൊരു താരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com