നാല്പതുകളിലെ പ്രണയം പൂത്തിറങ്ങും, പ്രണയദിനത്തലേന്ന്

മൂന്ന് സ്ത്രീകളുടെ ജീവിതത്തിലൂടെ എഴുത്തുകാരനും പബ്ലിഷറുമായ ഒരാൾ നടത്തുന്ന സഞ്ചാരമാണിത്
Love in forties Malayalam movie

ലവ് ഇൻ ഫോർട്ടീസ്

Updated on

ഹൃദ്യമായ ഒരു പ്രണയകഥ, അതാണ് 'നാല്പതുകളിലെ പ്രണയം'. നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ്. മകയിരം തിരക്കഥയെഴുതി സംവിധാനം ചെയ്ത നാല്പതുകളിലെ പ്രണയം (ലവ് ഇൻ ഫോർട്ടീസ്) പ്രണയദിനത്തിന്‍റെ തലേന്ന് - ഫെബ്രുവരി 13ന് - കേരളത്തിലെ തിയെറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്.

മൂന്ന് സ്ത്രീകളുടെ ജീവിതത്തിലൂടെ എഴുത്തുകാരനും പബ്ലിഷറുമായ ഒരാൾ നടത്തുന്ന സഞ്ചാരമാണ് മ്യൂസിക്കൽ ലവ് സ്റ്റോറിയായ ഈ സിനിമയുടെ പശ്ചാത്തലം. പ്രണയത്തോടൊപ്പം സംഗീതത്തിനും വളരെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ മനോഹര ഗാനങ്ങൾ ഷഹബാസ് അമൻ, നിത്യ മാമ്മൻ, ഗിരീഷ് നാരായൺ, അന്നപൂർണ പ്രദീപ്, അമൃത ജയകുമാർ, കാഞ്ചന ശ്രീറാം, ഐശ്വര്യ മോഹൻ, ശ്രേയ അന്ന ജോസഫ് തുടങ്ങിയവരാണ് ആലപിച്ചിരിക്കുന്നത്.

ആശ വാസുദേവൻ നായർ, ജെറി ജോൺ, കുടശ്ശനാട്‌ കനകം, ശ്രീദേവി ഉണ്ണി, മഴ രമേശ്, ഗിരിധർ കൃഷ്ണ, ക്ഷമ, മെർലിൻ, പാർഥിപ്, ഷഹനാസ്, ധന്യ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മഴ ഫിലിംസിന്‍റെ ബാനറിൽ രമേശ് എസ്. മകയിരം നിർമിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം എസ്. ജയൻദാസ് നിർവഹിക്കുന്നു. ഗാനങ്ങൾ രമേശ് എസ്. മകയിരം, ആശ വാസുദേവൻ നായർ. സംഗീതം ഗിരീഷ് നാരായൺ, എഡിറ്റർ- ലിനോയ് വർഗീസ്, ആർട്ട്- ശ്രുതി, പ്രൊഡക്ഷൻ കൺഡ്രോളർ- എൽദോ സെൽവരാജ്, സൗണ്ട് ഡിസൈൻ- ഷാജി മാധവൻ, മേക്കപ്പ്- ബിനു സത്യൻ, നവാസ് ഷെജി.

അസോസിയേറ്റ് ഡയറക്റ്റർ- ഷാജി എ. ജോൺ, അവിനേഷ്‌, ജോസ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com