''അവന്‍റെ പ്രശ്നം ഒരു ഈച്ചയാണ്...!'' വിസ്മയച്ചെപ്പ് തുറന്ന് 'ലൗലി' ട്രെയിലർ

ഒരു ഈച്ചയും ബോണി എന്ന യുവാവുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിന്‍റെ കഥയുമായെത്തുന്ന 3ഡി ചിത്രം 'ലൗലി'യുടെ ട്രെയിലർ എത്തി

ഒരു ഈച്ചയും ബോണി എന്ന യുവാവുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിന്‍റെ കഥയുമായെത്തുന്ന 3ഡി ചിത്രം 'ലൗലി'യുടെ ട്രെയിലർ എത്തി. ഏറെ കൗതുകം ജനിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ഒട്ടേറെ മുഹൂർത്തങ്ങളാൽ സമ്പന്നമാണ് ചിത്രമെന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്. മേയ് 2നാണ് ചിത്രത്തിന്‍റെ റിലീസ്. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ഈച്ചയാണ് മറ്റൊരു കേന്ദ്രകഥാപാത്രമായി എത്തുന്നത്.

'ടമാര്‍ പഠാര്‍' എന്ന ചിത്രത്തിനു ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പാട്ടുകളും വൈറലായിരുന്നു. സെമി ഫാന്‍റസി ഴോണറിലെത്തുന്ന ചിത്രം നിർമിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും ബാനറില്‍ ശരണ്യയും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്.

മാത്യു തോമസിനെ കൂടാതെ മനോജ് കെ.ജയന്‍, കെ.പി.എ.സി ലീല, അശ്വതി, ഗംഗ മീര, പ്രശാന്ത് മുരളി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്.

ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ ആഷിഖ് അബുവാണ്. വിഷ്ണു വിജയും ബിജിബാലും സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കിരൺ ദാസ്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com