മാത്യു തോമസിന്‍റെ നായികയായി ഈച്ച! 'ലൗലി' തിയെറ്ററുകളിലേക്ക്

നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്‍ദം കൊടുത്തിരിക്കുന്നത് മലയാള സിനിമയിൽ സജീവമായ ഒരു താരമാണെന്നാണ് ടീസർ നൽകിയിരിക്കുന്ന സൂചന
House Fly in lead role with Mathew Thomas, Lovely Malayalam 3D movie release date

മാത്യു തോമസിന്‍റെ നായികയായി ഈച്ച! 'ലൗലി' തിയെറ്ററുകളിലേക്ക്

Updated on

ഈച്ചയും മനുഷ്യരുമായുള്ള ആത്മബന്ധത്തിന്‍റെ കഥയുമായെത്തുന്ന 3ഡി ചിത്രം 'ലൗലി' മേയ് രണ്ടിന് തിയെറ്ററുകളിൽ റിലീസ് ചെയ്യും. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ഈച്ചയാണ് നായിക. വേനലവധിക്കാലത്ത് കുട്ടികളെ പ്രത്യേകം ലക്ഷ്യമിട്ടുകൊണ്ടാണ് ചിത്രം പുറത്തിറങ്ങുന്നതെന്നാണ് സൂചന.

ഒരു ആനിമേറ്റഡ് ക്യാരക്റ്റർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും ലൗലിക്കുണ്ട്. ഹോളിവുഡിലും മറ്റും മുഖ്യധാരാ സിനിമാ താരങ്ങള്‍ തന്നെ ആനിമേറ്റഡ് കഥാപാത്രങ്ങൾക്ക് ശബ്‍ദം നല്‍കുന്നതുപോലെ ഈ ചിത്രത്തില്‍ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്‍ദം കൊടുത്തിരിക്കുന്നത് മലയാള സിനിമയിൽ സജീവമായ ഒരു താരമാണെന്നാണ് ടീസർ നൽകിയിരിക്കുന്ന സൂചന.

'ടമാര്‍ പഠാര്‍' എന്ന ചിത്രത്തിനു ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും വൈറലായിരുന്നു. സെമി ഫാന്‍റസി ജോണറിലെത്തുന്ന ചിത്രം നിർമിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും ബാനറില്‍ ശരണ്യയും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്.

മാത്യു തോമസിനെ കൂടാതെ മനോജ് കെ.ജയന്‍, കെപിഎസി ലീല തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്.

ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ ആഷിഖ് അബുവാണ്. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കിരൺ ദാസ് ആണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com