രജനികാന്തും 'ജയ് ഭീം' സംവിധായകനും ഒരുമിക്കുന്നു

യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണു രജനി എന്നാണ് റിപ്പോര്‍ട്ടുകള്‍
രജനികാന്തും 'ജയ് ഭീം' സംവിധായകനും ഒരുമിക്കുന്നു

രജനികാന്തും ജയ് ഭീം സംവിധായകൻ ടി. ജെ ഗണവേലും ഒരുമിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം 2024-ൽ റിലീസ് ചെയ്യും. ചിത്രീകരണം ഉടൻ ആരംഭിക്കും. 2.o യും ദര്‍ബാറും നിര്‍മ്മിച്ചതിനുശേഷം രജനീകാന്തും ലൈക്ക പ്രൊഡക്ഷന്‍സും ഒന്നിക്കുന്ന ചിത്രമാണിത്.

യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണു രജനി എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഗീതം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. നെല്‍സന്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലറിലാണു രജനി ഇപ്പോള്‍ അഭിനയിക്കുന്നത്. ഉടന്‍ തന്നെ ജയിലര്‍ പൂര്‍ത്തിയാകും. മകള്‍ ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം എന്ന ചിത്രത്തില്‍ അതിഥിതാരമായും രജനി എത്തുന്നുണ്ട്. സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വിഷ്ണു വിശാലും വിക്രാന്തുമാണ്‌ പ്രധാന വേഷത്തില്‍.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com