"തടവിൽ ഇരുന്നിട്ടും മഞ്ജുവിന് ഒരു മാറ്റവുമില്ല, അവിടെയെത്തിയപ്പോൾ അമ്മയ്ക്കും 2 ദിവസം തടവിലിരിക്കാൻ ആഗ്രഹം"; പരിഹസിച്ച് മധു വാര്യർ

"അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി, അവിടെയെത്തിയപ്പോ ഞങ്ങളെല്ലാം ഞെട്ടി"
madhu warrier mocks with sanal kumar sasidharan on allegation against manju warrier

"തടവിൽ ഇരുന്നിട്ടും മഞ്ജുവിന് ഒരു മാറ്റവുമില്ല, അവിടെയെത്തിയപ്പോൾ അമ്മയ്ക്കും 2 ദിവസം തടവിലിരിക്കാൻ ആഗ്രഹം"; പരിഹസിച്ച് മധു വാര്യർ

Updated on

സംവിധായകൻ സനൽകുമാർ ശശിധരന്‍റെ ആരോപണങ്ങളെ പരിഹസിച്ച് നടി മഞ്ജു വാരിയരുടെ സഹോദരനും നടനും സംവിധായകനുമായ മധു വാര്യർ രംഗത്ത്. മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്‍റെ തടവിലാണെന്ന ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സനൽകുമാർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുകയാണ്. ഇതിനിടെയാണ് വിഷയത്തിൽ ആദ്യ പ്രതികരണവുമായി മധു വാര്യർ രംഗത്തെത്തിയിരിക്കുന്നത്.

"അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു. മഞ്ജുവിനെ തടവിലാക്കിയ കാലമാടൻന്മാർ ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി. അവിടെ ചെന്നപ്പോൾ തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, അനു ഞെട്ടി, ആവണി ഞെട്ടി, ഞാൻ ഞെട്ടി, ബാൽക്കണിയിലെ പ്രാവിലേക്ക് ശ്രദ്ധ പോയത് കൊണ്ട് ഒരു പത്ത് സെക്കൻഡ് കഴിഞ്ഞ് കൊക്കോയും ഞെട്ടൽ രേഖപ്പെടുത്തി. അങ്ങനെ ഞെട്ടൽ മഹാമഹം കഴിഞ്ഞു എന്നുറപ്പ് വരുത്തിയതിന് ശേഷം ഞങ്ങൾ ബാക്കി കാര്യപരിപാടിയിലേക്ക് കടന്നു.

മഞ്ജു പുതിയതായി വാങ്ങിയ ഡ്രസ്സുകൾ എടുത്ത് കൊണ്ട് വന്ന് നിരത്തി അതിന്‍റെ ഡിസ്കഷൻസിലേക്ക് കടന്നു. തടവിൽ ഇരിക്കുമ്പോഴേലും മഞ്ജുവിന്‍റെ വാചകമടിക്ക് കുറവുണ്ടാകുമെന്ന് കരുതിയെങ്കിലും അത് തെറ്റാണെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. അത് കഴിഞ്ഞ് ഗൺപോയിന്‍റിലുള്ള മഞ്ജു എല്ലാവർക്കും ബേൺഡ് ഗാർലിക് ഫ്രൈഡ് റൈസും, നൂഡിൽസും, ഹണി ഗ്ലേസ്ഡ് ചിക്കനും, സാൾട്ട് പെപ്പർ കോട്ടേജ് ചീസും ഓർഡർ ചെയ്തു.

madhu warrier mocks with sanal kumar sasidharan on allegation against manju warrier
"മഞ്ജു വാര്യർ മാഫിയ തടവിലാണെന്ന് തെളിവുസഹിതം പരാതി നൽകി, പക്ഷേ അവർ എന്നെക്കുറിച്ചാണ് അന്വേഷിക്കുന്നത്": സനൽകുമാർ ശശിധരൻ

ഭക്ഷണശേഷം ഇറങ്ങാൻ നേരം രണ്ട് ദിവസം കഴിഞ്ഞേ വരുന്നുള്ളൂ എന്ന് അമ്മ പറഞ്ഞു. കഥകളി ക്ലാസ്സിന്‍റേയും യോഗാക്ലാസിന്‍റേയും ബോറടി മാറ്റാൻ 2 ദിവസം മഞ്ജുവിനൊപ്പം തടവിൽ കഴിയാൻ പോവുകയാണ് പോലും. അപ്പൊ ഇനിയുള്ള രണ്ട് ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും.", എന്നാണ് മധു വാര്യർ മഞ്ജുവിനൊപ്പമുള്ള ചിത്രത്തിനൊപ്പം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

സെക്രട്ടേറിയറ്റിന് മുന്നിലെ സനൽകുമാർ ശശിധരന്‍റെ സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. ഈ സമരം തനിക്ക് വേണ്ടിയല്ലെന്നും അത്യന്തം ഗൗരവമുള്ള സാമൂഹിക പ്രശ്നങ്ങളെ സംബന്ധിക്കുന്നതുമാണെന്നും സനൽ പറയുന്നു.

logo
Metro Vaartha
www.metrovaartha.com