'മധുരമീ ജീവിതം' പൂർത്തിയായി

സിദ്ദിഖാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ചന്തുമേനോനെ അവതരിപ്പിക്കുന്നത്.
'madhurami jeevitham' is complete

'മധുരമീ ജീവിതം' പൂർത്തിയായി

Updated on

മനുഷ്യ ജീവിതത്തിലെ ഒറ്റപ്പെടൽ വലിയൊരു പ്രതിസന്ധിയുടെ കാലമാണ്. ആ വിഷയം പ്രധാനമായും ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രമേയത്തെ ആസ്പദമാക്കി കഥാകൃത്തും എഴുത്തുകാരനുമായ മാത്യു സ്‌ക്കറിയ ആദ്യമായി സംവിധാനം ചെയ്യുന്ന 'മധുരമീ ജീവിതം' ചിത്രത്തിന്‍റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി. ഗുഡ് ഡേ മൂവീസിന്‍റെ ബാനറിൽ ശീലാൽ പ്രകാശൻ, ഡോ. ശ്രീകുമാർ ജെ. ശ്രീശൻ പ്രകാശൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

റിട്ട. ബാങ്ക് മാനേജരായ ചന്തുമേനോൻ എന്ന വ്യക്തിയുടെ ജീവിതത്തിലേക്ക് മാധവിക്കുട്ടി എന്ന സ്കൂൾ ടീച്ചറുടെ കടന്നുവരവും ഇത് അവരുടെയും, മറ്റുള്ളവരുടേയും ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് സമകാലീനവിഷയങ്ങളിലൂടെ ഈ സിനിമ ചർച്ച ചെയ്യുന്നത്. സ്നേഹത്തിന്‍റെ സംഗീതമാണ് മധുരമീ ജീവിതം. ജീവിതത്തിന്‍റെ അവസാന അധ്യായത്തിലും ഒരു പുതിയ ജീവിതം സാധ്യമാണെന്ന് ഈ ചിത്രം ചൂണ്ടിക്കാട്ടുന്നു.

സിദ്ദിഖാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ചന്തുമേനോനെ അവതരിപ്പിക്കുന്നത്. സിദ്ദിഖിന്‍റെ 351 മത്തെ ചിത്രം കൂടിയാണിത്. വിനയപ്രസാദ് ജോണി ആന്‍റണി, പുജിത മേനോൻ, ദിനേശ് പണിക്കർ, റോയ് സെബാസ്റ്റ്യൻ, ദിൽഷ പ്രസന്നൻ, പ്രമോദ് വെളിയനാട്, ഗായത്രി സുരേഷ്, മെറീനാ മൈക്കിൾ, വിവേക് ശ്രീ, അൻസൽ പള്ളുരുത്തി, ബേബി ദുർഗ എന്നിവരും പ്രധാന താരങ്ങളാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com