ഒമ്പത് ഗായകർ ഒരുമിക്കുന്ന നാദിർഷയുടെ 'മാജിക് മഷ്റൂം'

നാദിർഷയാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
magic mushroom film songs

ഒമ്പത് ഗായകർ ഒരുമിക്കുന്ന നാദിർഷയുടെ 'മാജിക് മഷ്റൂം'

Updated on

ദക്ഷിണേന്ത്യയിലെ മികച്ച ഒമ്പതു ഗായകരുടെ സംഗമമൊരുക്കി നാദിർഷയുടെ പുതിയ ചിത്രം മാജിക് മഷ്റൂം. കെ.എസ്. ചിത്ര, ശ്രേയാ ഘോഷാൽ, ശങ്കർ മഹാദേവൻ, ജാസി ഗിഫ്റ്റ്, വിനീത് ശ്രീനിവാസൻ, ഹനാൻഷാ, റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിർഷ, എന്നീ ഗായകരാണ് ഈ ചിത്രത്തിനു വേണ്ടി ഗാനങ്ങൾ ആലപിക്കുന്നത്. ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദുകൃഷ്ണൻ, എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്.

നാദിർഷയാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. മലയാളികൾക്ക് എന്നും നെഞ്ചോടു ചേർത്ത് വയ്ക്കാൻ പറ്റും വിധത്തിലുള്ള ഇമ്പമാർന്ന ഗാനങ്ങൾ തന്നെയാണ് ഈ ചിത്രത്തിലേതെന്ന് നിസ്സംശയം പറയാം. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിക്കുന്ന ഈ ചിത്രം മലയോര ജില്ലയായ ഇടുക്കിയിലെ കഞ്ഞിക്കുഴി ഗ്രാമത്തിലെ അയോൺ എന്ന യുവാവിന്‍റെ കഥ തികഞ്ഞ ഫാമിലി ഹ്യൂമർ, ഫാന്‍റസി ജോണറിൽ പറയുകയാണ് ഈ ചിത്രത്തിലൂടെ .

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ അക്ഷയ ഉദയകുമാറും മീനാക്ഷിയുമാണു നായികമാർ. സിദ്ധാർത്ഥ് ഭരതൻ, ഹരിശീ അശോകൻ, ജോണി ആന്‍റണി . ജാഫർ ഇടുക്കി, ബിജുക്കുട്ടൻ, അഷറഫ് പിലാക്കൽ, ബോബി കുര്യൻ, ബിജുക്കുട്ടൻ, ശാന്തിവിള ദിനേശ്,അബിൻ ബിനോ, ഷമീർ ഖാൻ, അരുൺപുനലൂർ, മാസ്റ്റർ സുഫിയാൻ

പൂജ മോഹൻരാജ്, ആലീസ്, ആകാശ് ദേവ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

പശ്ചാത്തല സംഗീതം - മണികണ്ഠൻ അയ്യപ്പ, ഛായാഗ്രഹണം - സുജിത് വാസുദേവ്, എഡിറ്റിംഗ് - ജോൺ കുട്ടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com