മഹേഷ് ബാബുവും ത്രിവിക്രമും ഒന്നിക്കുന്നു: റിലീസ് പ്രഖ്യാപിച്ചു

അടുത്തവർഷം ജനുവരി 14നു ചിത്രം തിയറ്ററുകളിലെത്തും
മഹേഷ് ബാബുവും ത്രിവിക്രമും ഒന്നിക്കുന്നു: റിലീസ് പ്രഖ്യാപിച്ചു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ കൂടുതൽ മികച്ച കഥയും അനിയറപ്രവർത്തകരും മഹേഷ് ബാബുവിന്‍റെ ഗംഭീര കഥാപാത്രവുമൊക്കെയായി ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. അടുത്തവർഷം ജനുവരി 14നു ചിത്രം തിയറ്ററുകളിലെത്തും.

ഹാരിക ആൻഡ് ഹസിൻ ക്രിയേഷൻസിന്‍റെ ബാനറിൽ എസ് രാധാകൃഷ്ണ ( ചൈന ബാബു)നാണ് ചിത്രം നിർമിക്കുന്നത്. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഫാമിലി ഇമോഷൻസ് ചേർന്നുള്ള മാസ്സ് ആക്ഷൻ എന്‍റർടെയിനറായി ഒരുങ്ങുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക.

ഇതുവരെ കാണാത്ത ഒരു മഹേഷ് ബാബുവിനെ ഒരുക്കുകയാണ് ത്രിവിക്രം. ദേശീയ അവാർഡ് ജേതാവായ നവിൻ നൂലി എഡിറ്റിങ്ങ് നിർവഹിക്കുന്ന ചിത്രത്തിൽ എ എസ് പ്രകാശ് കലാസംവിധാനം നിർവഹിക്കുന്നു. സംഗീത സംവിധാനം - തമൻ , ഛായാഗ്രഹണം - പി എസ് വിനോദ് , പി ആർ ഒ - ശബരി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com