മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മേജര്‍ രവി രണ്ട് ലക്ഷം രൂപ നല്‍കി

ഈ സാഹചര്യത്തില്‍ നാം ഒന്നിച്ച് നില്‍ക്കണമെന്നും എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു
Major Ravi
മേജർ രവി
Updated on

കൊച്ചി: വയനാട് ദുരിതബാധിതര്‍ക്ക് സഹായം ഒരുക്കുന്നതിനായി പ്രമുഖ സംവിധായകന്‍ മേജര്‍ രവി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന നല്‍കി.

കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട് സംഭവിച്ചത്. ഈ സാഹചര്യത്തില്‍ നാം ഒന്നിച്ച് നില്‍ക്കണമെന്നും എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മോഹന്‍ലാലിന് ഒപ്പം മേജര്‍ രവി വയനാട് ദുരന്ത മേഖല സന്ദര്‍ശിച്ചിരുന്നു. മോഹലൻലാലിന്‍റെ വിശ്വശാന്തി ഫൗണ്ടേഷന്‍റെ മാനെജിങ് ഡ‍യറക്റ്റർ എന്ന നിലയില്‍ ഒരു സ്കൂൾ വീണ്ടും പുനര്‍നിര്‍മിക്കാനുള്ള ഉത്തരവാദിത്വവും അദ്ദേഹം നേരത്തെ ഏറ്റെടുത്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com