മലയാളത്തിൽ ലോക നിലവാരമുള്ള സിനിമ: മകരന്ദ് ദേശ്പാണ്ഡെ

ഇന്ത്യയിൽ ഇന്ന് ലോകനിലവാരത്തിൽ സിനിമ ചെയ്യുന്നത് മലയാളത്തിലാണെന്ന് ബോളിവുഡ് നടൻ മകരന്ദ് ദേശ്പാണ്ഡെ.
മലയാളത്തിൽ ലോക നിലവാരമുള്ള സിനിമ: മകരന്ദ് ദേശ്പാണ്ഡെ | Makarand Deshpande on Malayalam cinema

മകരന്ദ് ദേശ്പാണ്ഡെ സംസാരിക്കുന്നു.

Updated on

ഇന്ത്യയിൽ ഇന്ന് ലോകനിലവാരത്തിൽ സിനിമ ചെയ്യുന്നത് മലയാളത്തിലാണെന്ന് ബോളിവുഡ് നടൻ മകരന്ദ് ദേശ്പാണ്ഡെ. ഇവിടത്തെ പ്രേക്ഷകരുടെ സിനിമാ പരിജ്ഞാനമാണ് താരങ്ങൾക്ക് പരീക്ഷണ ചിത്രങ്ങൾ ചെയ്യാൻ ധൈര്യം നൽകുന്നതെന്നും അദേഹം പറ‍ഞ്ഞു. തന്‍റെ പുതിയ ചിത്രമായ വവ്വാലിന്‍റെ പൂജയ്ക്കായി കൊച്ചിയിൽ എത്തിയതായിരുന്നു അദ്ദേഹം.

മലയാള സിനിമ ഒരേ സമയം പുതുമ നിറഞ്ഞതും മനുഷ്യരോടു ചേർന്ന് നിൽക്കുന്നതുമാണ്. എന്തുകൊണ്ടാണ് മലയാളത്തിൽ മികച്ച സിനിമകൾ ഉണ്ടാകുന്നതെന്നു ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്. സുഹൃത്തുക്കളെ കാണുമ്പോൾ അടുത്തിടെ ഏത് മലയാളം സിനിമ കണ്ടു എന്ന് ചോദിക്കാറുണ്ട്. പരീക്ഷണ ചിത്രങ്ങൾ ബോളിവുഡിൽ സംഭവിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓൺഡിമാന്‍റ്സിന്‍റെ ബാനറിൽ ഷഹ്‌മോൻ ബി പറേലിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വവ്വാൽ എന്ന സിനിമയുടെ പൂജ-സ്വിച്ച് ഓൺ ചടങ്ങുകൾക്കായി എത്തിയതായിരുന്നു മകരന്ദ് ദേശ്പാണ്ഡേ.

ചാവറ കൾച്ചറൽ സെന്‍ററിലായിരുന്നു ചിത്രത്തിന്‍റെ പൂജ. ചിത്രത്തിലെ താരങ്ങളായ ലെവിൻ സൈമൺ, നായിക ലക്ഷ്മി ചപോർക്കർ, പ്രവീൺ, ​ഗോകുലൻ തുടങ്ങി മറ്റു അണിയറ പ്രവർത്തകരും പങ്കെടുത്തു. ജോസഫ് നെല്ലിക്കൽ ആദ്യ ക്ലാപ്പ് നൽകി.

ഛായാ​ഗ്രഹണം- മനോജ് എം.ജെ., പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫൈസൽ പി ഷഹ്‌മോൻ, സം​ഗീതം- ജോൺസൺ പീറ്റർ, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ മാത്യു, മേക്കപ്പ്- സന്തോഷ് വെൺപകൽ, കോസ്റ്റ്യും-ഡിസൈനർ- ഭക്തൻ മങ്ങാട്, സംഘട്ടനം-നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ്- ആഷിഖ് ദിൽജിത്ത്, പിആർഒ- എ.എസ്. ദിനേശ്, സതീഷ് എരിയാളത്ത്, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിങ്ഗ്- ഒപ്പറ, ഹോട്ട് ആന്‍റ് സോർ, ഡിസൈൻ - കോളിൻസ് ലിയോഫിൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com