
മാലാ പാർവതി
കൊച്ചി: ശ്വേത മേനോനും കുക്കു പരമേശ്വരനുമെതിരായ നീക്കങ്ങൾക്ക് പിന്നിൽ ബാബു രാജാണെന്ന് സംശയിക്കുന്നതായി നടി മാലാ പാർവതി. ബാബുരാജ് മത്സരത്തിൽ നിന്ന് പിന്മാറിയതിനു ശേഷമാണ് ആരോപണങ്ങൾ ഉയർന്നത്. ആരോപണങ്ങൾക്ക് പിന്നാലെ ഗൂഡതന്ത്രത്തെപ്പറ്റി അന്വേഷിക്കണമെന്നും മാലപാർവതി പറഞ്ഞു.
ശ്വേതാ മേനോൻ കടുത്ത മാനസിക സംഘർഷത്തിലാണ്. സംഘടനയിൽ പലർക്കും ബാബുരാജിനെ ഭയമാണ്, തനിക്കുപോലും ഭീഷണി ഉണ്ടെന്നും മാലാ പാർവതി പറഞ്ഞു. വലിയ ആസ്തിയുള്ള സംഘടനയാണ് അമ്മ. അതിന്‍റെ പ്രതാപത്തിൽ മതിമറന്ന് ചിലർക്ക് അധികാരം വിട്ടു നൽകാനുള്ള മടിയാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്നും മാലപാർവതി പറഞ്ഞു.