മലൈക്കോട്ടൈ വാലിബൻ ഷൂട്ടിങ് പൂർത്തിയായി

130 ദിവസം നീണ്ടു നിന്ന തീവ്രമായ ഷൂട്ടിങ്ങിനാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പാക്കപ്പ് പറഞ്ഞത്
മലൈക്കോട്ടൈ വാലിബൻ ഷൂട്ടിങ് പൂർത്തിയായി
Updated on

സിനിമാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി - മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണം പൂർത്തിയായി. 130 ദിവസം നീണ്ടു നിന്ന തീവ്രമായ ഷൂട്ടിങ്ങിനാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പാക്കപ്പ് പറഞ്ഞത്.

രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരണം നടത്തിയത്. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്‍റെ സെഞ്ച്വറി ഫിലിംസും അനൂപിന്‍റെ മാക്സ് ലാബ് സിനിമാസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് സിനിമ എന്ന പ്രത്യേകതയും വാലിബനുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍ ആണ്.

മലൈക്കോട്ടൈ വാലിബന്‍റെ ഫസ്റ്റ് ലുക്കിനും മോഹൻലാലിന്‍റെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട ടീസറിനും ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽനിന്നു ലഭിച്ചത്. ലിജോയുടെയും ടീമിന്‍റെയും മേക്കിങ് മികവിൽ മോഹൻലാൽ എന്ന പ്രതിഭാസത്തോടൊപ്പം മലയാള സിനിമയിൽ പുതിയ കാഴ്ചാനുഭവം മലൈക്കോട്ടൈ വാലിബൻ സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com