മലൈക്കോട്ടൈ വാലിബന്‍റെ ഫസ്റ്റ് ലുക്ക് നാളെ

സെഞ്ചുറി, മാക്സ് ലാബ് എന്നീ ബാനറുകളിലാണ് ചിത്രം നിർമിക്കുന്നത്
മലൈക്കോട്ടൈ വാലിബന്‍റെ ഫസ്റ്റ് ലുക്ക് നാളെ

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒരുമിക്കുന്ന മലൈക്കോട്ടൈ വാലിബന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്തിറക്കും. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിരുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണ് പ്രേക്ഷകരിൽ ആകംക്ഷയുണർത്തി ചിത്രത്തിന്‍റെ ആദ്യലുക്ക് എത്തുന്നത്. ആദ്യ ലുക്ക് പുറത്തുവരുന്ന വിവരം മോഹൻലാൽ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ലിജോയും മോഹൻലാലും ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ വ്യത്യസ്ത വിരുന്നായിരിക്കും തയാറാകുന്നതെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ. രാജസ്ഥാനിലായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിച്ചിരുന്നത്. ആദ്യ ഷെഡ്യൂൾ അടുത്തിടെ പൂർത്തിയായി. വ്യത്യസ്ത മേക്കോവറിൽ, ഗുസ്തിക്കാരാനായിട്ടാണു മോഹൻലാൽ ചിത്രത്തിലെത്തുന്ന തെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. സെഞ്ചുറി, മാക്സ് ലാബ് എന്നീ ബാനറുകളിലാണ് ചിത്രം നിർമിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com