നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി

വിവാഹം രജിസ്റ്റർ ചെയ്യുന്നതിന്‍റെ ചിത്രങ്ങൾ താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കുകയായിരുന്നു.
ഹക്കിം ഷാജഹാനും സന അൽത്താഫും
ഹക്കിം ഷാജഹാനും സന അൽത്താഫും

തിരുവനന്തപുരം: മലയാളത്തിലെ ശ്രദ്ധേയനായ യുവനടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി. ഇരുവരുടെയും രജിസ്റ്റർ വിവാഹമായിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യുന്നതിന്‍റെ ചിത്രങ്ങൾ താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കുകയായിരുന്നു. തൊടുപുഴ സ്വദേശിയായ ഹക്കിം മാട്ടിൻ പ്രക്കാട്ടിന്‍റെ എബിസിഡി എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. പിന്നീട് ചാർളി സിനിമയിൽ മാർട്ടിൻ പ്രക്കാട്ടിന്‍റെ സഹ സംവിധായകനായിരുന്നു.

രക്ഷാധികാരി ബൈജു, കൊത്ത്, വിശുദ്ധ മെജോ, പ്രിയൻ ഓട്ടത്തിലാണ്, അർച്ചന 31, പ്രണയവിലാസം , കടകൻ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഒരു കട്ടിൽ ഒരു മുറി, പൊറാട്ട് നാടകം എന്നീ സിനിമകളാണ് റിലീസിന് ഒരുങ്ങുന്നത്. ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഹ്രസ്വചിത്രത്തിലെ വേഷവും ശ്രദ്ധേയമായിരുന്നു.

കാക്കനാട് സ്വദേശിയായ സന അൽത്താഫ് വിക്രമാദിത്യൻ എന്ന സിനിമയിൽ ദുൽഖറിന്‍റെ സഹോദരീ കഥാപാത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. മറിയം മുക്ക് എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്‍റെ നായികയായി. റാണി പദ്മിതി, ബഷീറിന്‍റെ പ്രേമലേഖനം. ഒടിയൻ എന്നിവയിലും തമിഴ് സിനിമയായ ചെന്നൈ 28ന്‍റെ രണ്ടാം ഭാഗം, ആർ കെ നഗർ എന്നിവയിലും ഭാഗമായിരുന്നു. സനയുടെ പിതാവ് അൽത്താഫ് നിർമാതാവാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com