onam theater releases in malayalam

ഫഹദും ലാലേട്ടനും നേർക്കുനേർ, സൂപ്പർ വുമണായി കല്യാണി; ഇത്തവണ ഓണം കളറാകും

ഫഹദും ലാലേട്ടനും നേർക്കുനേർ, സൂപ്പർ വുമണായി കല്യാണി; ഇത്തവണ ഓണം കളറാകും

ഇത്തവണത്തെ ഓണക്കാലം കളറാക്കാൻ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമകളാണ് തിയെറ്ററിലെത്തുന്നത്

സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന സമയമാണ് ഓണക്കാലം. ഇത്തവണത്തെ ഓണക്കാലം കളറാക്കാൻ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമകളാണ് തിയെറ്ററിലെത്തുന്നത്. ഓണക്കാലം ആഘോഷമാക്കാൻ മോഹൻ ലാൽ, ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ തുടങ്ങിവരുടെ ചിത്രങ്ങളാണ് തിയെറ്ററിലെത്തുന്നത്.

ഹൃദയപൂർവം

ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിച്ച് സത്യൻ അന്തിക്കാട് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹൃദയപൂർവം ഓഗസ്റ്റ് 28 ന് തിയെറ്ററുകളിലെത്തും. മലയാള സിനിമാ പ്രേക്ഷകർക്കിടയിലെ ഏറെ കൗതുകമുള്ളതാണ് സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ട്. ആ പ്രതീക്ഷകൾക്കൊപ്പം നിൽക്കാനുള്ള എല്ലാ ചേരുവുകളും കോർത്തിണക്കി ത്തന്നെയാണ് ഈ ചിത്രത്തിന്‍റെ അവതരണം.

ഓടും കുതിര ചാടും കുതിര

അൽത്താഫ് സലിമിന്‍റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ-കല്യാണി പ്രിയദർശൻ ചിത്രം ഓടും കുതിര ചാടും കുതിര ഓഗസ്റ്റ് 29 ന് തിയെറ്ററുകളിലെത്തിയത്. ഫഹദിന്‍റെയും കല്യാണിയുടെയും വിചിത്രമായ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയമെന്ന് ട്രെയിലറിലൂടെ മനസിലാവുന്നത്. ലാലും വിനയ് ഫോർട്ടുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലോക: ചാപ്റ്റർ വൺ - ചന്ദ്ര

കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ലോക: ചാപ്റ്റർ വൺ - ചന്ദ്ര ഓഗസ്റ്റ് 28 ന് തിയെറ്ററുകളിലെത്തും. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ, വിജയരാഘവൻ, നിഷാന്ത് സാഗർ, രഘുനാഥ് പലേരി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. ഡൊമിനിക് അരുൺ എഴുതി സംവിധാനം ചെയ്ത 'ലോക' എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'.

മേനെ പ്യാർ കിയ

സ്പൈർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന"മേനെ പ്യാർ കിയ" എന്ന റോംകോം ത്രില്ലർ ജോണറിൽ ഇറങ്ങുന്ന സിനിമ ഓഗസ്റ്റ് 29 ന് പ്രദർശനത്തിനെത്തും. ​ന​വാ​ഗ​ത​നാ​യ​ ​ഫൈ​സ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​സ്ക​ർ​ ​അ​ലി,​ ​മി​ഥൂ​ട്ടി,​ ​അ​ർ​ജു​ൻ,​ ​ജ​ഗ​ദീ​ഷ്,​ ​ജ​നാ​ർദ​ന​ൻ​ ​ തുടങ്ങിയവരാണ് മ​റ്റ് ​താ​ര​ങ്ങ​ൾ.

​മു​ള്ള​ൻ​ ​കൊ​ല്ലി

അ​ഖി​ൽ​ ​മാ​രാ​ർ​ ​നാ​യ​ക​നാ​യി​ ​ബാ​ബു​ജോ​ൺ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​മി​ഡ്നൈ​റ്റ് ​ഇ​ൻ​ ​മു​ള്ള​ൻ​ ​കൊ​ല്ലി​ ​സെപ്തംബർ 5ന് റി​ലീ​സ് ​ചെ​യ്യും. സ്റ്റാർഗേറ്റ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പ്രസീജ് കൃഷ്ണ നിർമിച്ചു ബാബു ജോൺ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്. അഖിൽ മാരാർക്കു പുറമേ ബിഗ്‌ബോസ് താരങ്ങളായ, അഭിഷേക് ശ്രീകുമാർ, കോട്ടയം നസീർ,ജാഫർ ഇടുക്കി, ജോയ് മാത്യു, നവാസ് വള്ളിക്കുന്ന്, അതുൽ സുരേഷ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com