"സഹപ്രവർത്തകയുടെ കണ്ണീരിന് ഒരു വിലയുമില്ലേ? അമ്മയിലെ സഹോദരന്മാർക്കെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കാമായിരുന്നു'': മല്ലിക സുകുമാരൻ

''അമ്മയിലെ സഹോദരന്മാർക്കെങ്കിലും ഒന്നു പറഞ്ഞു കൊടുക്കാമായിരുന്നു ഈ സ്ത്രീ ഭരണകൂടത്തോട്''
mallika sukumaran amma actress attack case

മല്ലിക സുകുമാരൻ |ശ്വേത മേനോൻ

Updated on

കൊച്ചി: താര സംഘടനയായ അമ്മയ്ക്കെതിരേ രൂക്ഷ വിമർശനവുമായി നടി മല്ലിക സുകുമാരൻ രംഗത്ത്. കേസുമായി ബന്ധപ്പെട്ട് താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ അതിജീവിത തുറന്നുപറഞ്ഞതിന് തൊട്ടടുത്ത ദിവസം അമ്മ ഐഎഫ്എഫ്‌കെ ഡെലിഗേറ്റുകള്‍ക്കായി പാര്‍ട്ടി സംഘടിപ്പിച്ചതിനെതിരേയായിരുന്നു മല്ലികയുടെ വിമർശനം.

കഴിഞ്ഞ ദിവസം ആദ്യമായി ഞാനാണ് അതിജീവിത എന്ന് പറഞ്ഞു സ്വന്തം പേരിൽ ഒരു മനോവിഷമം തുറന്നെഴുതി. ഞങ്ങൾ ഞങ്ങളുടെ സഹപ്രവർത്തകർക്ക് വേണ്ടി ഒറ്റക്കെട്ടായി നിൽക്കും എന്ന് കൊട്ടിഘോഷിച്ച സ്ത്രീകൾ ഭരിക്കുന്ന സംഘടന എന്താണ് കാണിച്ചതെന്ന് മല്ലിക സുകുമാരൻ ചോദിക്കുന്നു. ഫെയ്സ് ബുക്കിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

സത്യമാണ്...നീതിന്യായ വ്യവസ്ഥിതിയും ഈ സമൂഹവും അതിജീവിത എന്ന് വിളിച്ചു.... സ്വയം അതിജീവിതയായി എട്ടു വർഷക്കാലം വിധവയായ അമ്മയെ സമാധാനിപ്പിച്ചു ജീവിച്ചു കാണിച്ചു....

ഇന്നലെ ആദ്യമായി ഞാനാണ് അതിജീവിത എന്ന് പറഞ്ഞു സ്വന്തം പേരിൽ ഒരു മനോവിഷമം തുറന്നെഴുതി ....

ഞങ്ങൾ ഞങ്ങളുടെ Collegue ന് വേണ്ടി ഒറ്റക്കെട്ടായി നിൽക്കും എന്ന് കൊട്ടിഘോഷിച്ച സ്ത്രീകൾ ഭരിക്കുന്ന സംഘടന എന്താണ് കാണിച്ചത്....

ഒപ്പമുള്ള സഹപ്രവർത്തകയുടെ കണ്ണുനീരിന് ഇവർക്ക് ഒരു വിലയുമില്ലേ....?

"അമ്മ"യുടെ ചരിത്രം തിരുത്തിക്കുറിക്കാൻ film festival delegates ന് party കൊടുക്കണം പോലും...ഇതാണോ സംഘടനയുടെ charity...? മന്ത്രിയുടെ സമ്മതം വാങ്ങി budget വരെ അംഗീകരിച്ചു എന്നാണ് വാർത്ത....എന്തു വേണമെങ്കിലും ആയിക്കോട്ടെ.... ഇന്നു തന്നെ വേണമായിരുന്നോ...????

അമ്മയിലെ സഹോദരന്മാർക്കെങ്കിലും ഒന്നു പറഞ്ഞു കൊടുക്കാമായിരുന്നു ഈ സ്ത്രീ ഭരണകൂടത്തോട്...കാര്യങ്ങള് പറയുന്നവരെ അകറ്റി നിർത്തി , ഉള്ള വില കളയാതെ നോക്കുക...

കാലം മാറി....കഥ മാറി...ഒരു കൊച്ചു മിടുക്കനെ ചേർത്ത് നിർത്തി ചോദിച്ച ചോദ്യത്തിന് വാത്സല്യത്തോടെ മറുപടി നൽകിയ പ്രധാനമന്ത്രിയെ വരെ നാം കണ്ടു....

വീണ്ടും പറയുന്നു...

"ആവതും പെണ്ണാലെ ... അഴിവതും പെണ്ണാലെ ....

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com