''നല്ല ദാമ്പത‍്യം ഒരു ഭാഗ‍്യമാണ്''; കല‍്യാണം നല്ലൊരു ഏർപ്പാടായി തോന്നാത്തതുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന് നടി കൃഷ്ണപ്രഭ

തനിക്ക് കടുത്ത പ്രണയമൊന്നും ഉണ്ടായിട്ടില്ലെന്നും കൃഷ്ണപ്രഭ പറ‍യുന്നു
mallu actress krishnaprabha opens up about marriage

കൃഷ്ണപ്രഭ

Updated on

കല‍്യാണം നല്ലൊരു ഏർപ്പാടായി തോന്നാത്തതുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന് നടി കൃഷ്ണപ്രഭ. ഒരു പ്രമുഖ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. തനിക്ക് കടുത്ത പ്രണയമൊന്നും ഉണ്ടായിട്ടില്ലെന്നും തനിക്ക് ഒരു കംപാനിയനുണ്ടെന്നും കൃഷ്ണപ്രഭ പറയുന്നു.

കല‍്യാണം കഴിക്കാൻ തന്‍റെ അമ്മ നിർബന്ധിക്കാറില്ലെന്നു പറഞ്ഞ കൃഷ്ണപ്രഭ നല്ല ദാമ്പത‍്യം ഒരു ഭാഗ‍്യമാണെന്ന് കൂട്ടിച്ചേർത്തു. തനിക്ക് ആരെയും ഒന്നും ബോധിപ്പിക്കേണ്ട ആവശ‍്യമില്ലെന്നും ഭാരങ്ങളും ഉത്തരവാദിത്വങ്ങളും തനിക്കില്ലെന്നും കൃഷ്ണപ്രഭ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com