'മാമന്നൻ' തിയറ്ററുകൾ വാഴുന്നു; കൈയടി നേടി വടിവേലുവും ഫഹദും

തമിഴ്‌നാട്ടിലെ ജാതി രാഷ്ട്രീയം പറയുന്ന ചിത്രത്തില്‍ വടി വേലു,ഫഹദ് ഫാസിൽ, ഉദയനിധി സ്റ്റാലിൻ, കീര്‍ത്തി സുരേഷ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
'മാമന്നൻ' തിയറ്ററുകൾ വാഴുന്നു; കൈയടി നേടി വടിവേലുവും ഫഹദും
Updated on

മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നന്‍ മികച്ച കളക്ഷനുമായി മുന്നേറുന്നു. റിലീസ് ചെയ്ത് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തമിഴ്നാട്‌ ബോക്സോഫീസില്‍ നിന്ന് 4 കോടി രൂപയാണ് ഗ്രോസ് കളക്ഷന്‍ നേടിയത്. ആഗോള ബോക്സോഫീസില്‍ നിന്ന് 10 കോടിയും ചിത്രം നേടി. തമിഴ്‌നാട്ടിലെ ജാതി രാഷ്ട്രീയം പറയുന്ന ചിത്രത്തില്‍ വടി വേലു,ഫഹദ് ഫാസിൽ, ഉദയനിധി സ്റ്റാലിൻ, കീര്‍ത്തി സുരേഷ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഉദയനിധി സ്റ്റാലിന്‍റെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രമായിട്ടാണ് മാമന്നനെ നിരൂപകര്‍ വിലയിരുത്തുന്നത്.

ഉദയ നിധി സ്റ്റാലിന്‍റെ അഭിനയ ജീവിതത്തിലെ അവസാനത്തെ ചിത്രമായിരിക്കും മാമന്നൻ. രണ്ടാം ദിവസം തമിഴ്നാട്ടില്‍ കളക്ഷനില്‍ നേരിയ കുറവ് കാണിച്ചെങ്കിലും വാരാന്ത്യത്തിൽ കളക്ഷന്‍ വർധിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. തമിഴ്‌നാട്ടിലെ തേവർ സമുദായത്തെ കേന്ദ്രീകരിച്ചുള്ള 'മാമന്നൻ' സമൂഹത്തിൽ നിലനിൽക്കുന്ന ജാതി അനാസ്ഥകളെ ചുറ്റിപ്പറ്റിയാണ് വികസിക്കുന്നത്. ചിത്രത്തിൽ പ്രതിനായകനായി ഫഹദ് ഫാസിൽ നിറഞ്ഞാടി എന്ന് തന്നെ പറയാം. വടിവേലുവിന്‍റെ പ്രകടനവും വലിയ രീതിയില്‍ നിരൂപക പ്രശംസ നേടിയിട്ടുണ്ട്.ജാതിമത രാഷ്ട്രീയക്കാരന്‍റെ ക്രോധം നേരിടുന്ന അച്ഛന്‍റെയും മകന്‍റെയും ബന്ധവും സിനിമ മികച്ച രീതിയില്‍ ചിത്രീകരിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com