പരസ്പരം നോക്കാതെ മുഖം വീർപ്പിച്ച് മമിതയും സ്വാസികയും; രണ്ടു പേരുടെയും സിനിമകൾ ഹിറ്റ്|Video

മമിത നായികയായ വിശ്വനാഥ് ആൻഡ് സൺസ്, ബേത്ലഹേം കുടുംബയൂണിറ്റ് എന്നീ സിനിമകൾ സൂപ്പർഹിറ്റായി മുന്നേറുകയാണ്. സ്വാസികയുടെ ഇരുമുടി എന്ന സിനിമയും ശ്രദ്ധേയമാണ്.
Mamitha and Swasika look away from each other, appearing sulky; both their films are hits

മമിത ബൈജു, സ്വാസിക

Updated on

പരസ്പരം നോക്കാതെ മുഖം വീർപ്പിച്ചിരിക്കുന്ന മമിത ബൈജുവിനും സ്വാസികയ്ക്കും സർപ്രൈസ് നൽകി സിനിമയുടെ അണിയറപ്രവർത്തകർ. പിആർഎസ് 1 എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് രസകരമായ സംഭവം അരങ്ങേറിയത്. മമിത നായികയായ വിശ്വനാഥ് ആൻഡ് സൺസ്, ബേത്ലഹേം കുടുംബയൂണിറ്റ് എന്നീ സിനിമകൾ സൂപ്പർഹിറ്റായി മുന്നേറുകയാണ്. സ്വാസികയുടെ ഇരുമുടി എന്ന സിനിമയും ശ്രദ്ധേയമാണ്. സിനിമകളുടെ വിജയം ആഘോഷിക്കുന്നതിനായാണ് മമിതയെയും സ്വാസികയെയും ടീം ചെറുതായൊന്ന് പ്രാങ്ക് ചെയ്തത്.

ഒരുമിച്ചുള്ള രംഗം ചിത്രീകരിക്കാൻ എന്നു വിശ്വസിപ്പിച്ചാണ് ഇരു താരങ്ങളെയും ടേബിളിനു മുൻപിൽ എത്തിച്ചത്. പരസ്പരം മിണ്ടാതെ പിണങ്ങി ഇരിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

ഇതു പ്രകാരം മിണ്ടാതെ ഇരുന്ന താരങ്ങൾക്കു മുന്നിലേക്കാണ് അഭിനന്ദനങ്ങൾ കുറിച്ച രണ്ടു കേക്കുകളുമായി അണിയറ പ്രവർത്തകർ എത്തിയത്. ഇരുവരും കേക്ക് കണ്ട് പൊട്ടിച്ചിരിക്കുന്നതും വിഡിയോയിലുണ്ട്. ആൽഫ യൂണിറ്റ് എന്ന പേരിലുള്ള ഒരു കൂട്ടം സംവിധായകരുടെ സംഘമാണ് പി‌ആർഎസ് 1 സംവിധാനം ചെയ്യുന്നത്.

logo
Metro Vaartha
www.metrovaartha.com