
മമിത ബൈജു, വെങ്കി അറ്റ്ലൂരി, സൂര‍്യ
നടൻ സൂര‍്യയുടെ വരാനിരിക്കുന്ന പുതിയ ചിത്രത്തിൽ നായികയാവാൻ മലയാളത്തിന്‍റെ സ്വന്തം മമിത. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സൂര‍്യ 46 എന്നാണ് താത്കാലികമായി പേര് നൽകിയിരിക്കുന്നത്.
ചിത്രത്തിന്‍റെ ലോഞ്ചിങ്ങുമായി ബന്ധുപ്പെട്ട് ഒരു വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. മമിത പ്രധാന വേഷത്തിലെത്തുന്ന നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.
വിജയ് ചിത്രം 'ജനനായകൻ' മുതൽ പ്രദീപ് രംഗനാഥൻ ചിത്രം 'ഡ‍്യൂഡ്'എന്നിങ്ങനെ ലിസ്റ്റ് നീളുന്നു. വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ‍്യാപിച്ചതിനാൽ താരത്തിന് ഒപ്പം അഭിനയിക്കാനാവില്ലെന്ന നിരാശ മമിത നേരത്തെ പങ്കുവച്ചിരുന്നു.
എന്നാൽ വിജയ്‌യുടെ അവസാന ചിത്രത്തിൽ മമിതയെ തേടി അവസരമെത്തുകയായിരുന്നു. ദുൽഖർ സൽമാനെ നായകനാക്കി തിയെറ്ററിൽ ഹിറ്റ് അടിച്ച ലക്കി ബാസ്ക്കർ എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് വെങ്കി അറ്റ്ലൂരി. സൂര‍്യയും വെങ്കിയും ഒന്നിക്കുമ്പോൾ പ്രതീക്ഷകളേറെയാണ്.