സംഗീതിനൊപ്പം പൊട്ടിച്ചിരിച്ച് മമിത; ഹലോ ഡിയർ പോസ്റ്റർ

അടുത്ത വർഷം ജനുവരിയിലാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
Mamitha laughs heartily with Sangeeth; 'Hello Dear' poster

സംഗീതിനൊപ്പം പൊട്ടിച്ചിരിച്ച് മമിത; ഹലോ ഡിയർ പോസ്റ്റർ

Updated on: 

മമിതാബൈജുവും സംഗീത് പ്രതാപും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹലോ ഡിയർ എന്ന ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. അടുത്ത വർഷം ജനുവരിയിലാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മെട്രൊ നഗരത്തിന്‍റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിലാണ് ഈ ചിത്രത്തിന്‍റെ അവതരണം.

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.

സുരേഷ് കൃഷ്‌ണയും ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിംഗ് - ചമൻ ചാക്കോ

logo
Metro Vaartha
www.metrovaartha.com