"ഞങ്ങളുടെ ബന്ധത്തിന്‍റെ ദൃഢത ഇതാണ്"; തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

പുതിയ ചിത്രമായ മേളയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് പകർ‌ത്തിയതാണ് ചിത്രം
mammootty b gopalakrishnan photo viral

മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും

Updated on: 

നടൻ മമ്മൂട്ടിയും ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഗോപാലകൃഷ്ണൻ തന്നെയാണ് സൂപ്പർതാരത്തിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ മേളയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് പകർ‌ത്തിയതാണ് ചിത്രം.

തോളിൽ കൈയിട്ട് ചിരിച്ച് നിൽക്കുന്ന മമ്മൂട്ടിയെയും ഗോപാലകൃഷ്ണനെയുമാണ് ചിത്രത്തിൽ കാണുന്നത്. തങ്ങളുടെ ബന്ധത്തിന്‍റെ ദൃഢതയുടെ കാരണം വ്യക്തമാക്കുന്ന കുറിപ്പിനൊപ്പമാണ് ചിത്രം.

''സ്നേഹം സൗഹൃദം സ്വാഭാവികമാണ്. പക്ഷെ എളിമ അത് അപൂർവ്വമാണ്. അതാണ് എനിക്കിഷ്ടം ഞങ്ങളുടെ ബന്ധത്തിന് ദൃഡതയും അതു തന്നെ മമ്മുക്കയിൽ നിന്ന് അത് അനുഭവിക്കുന്നത് ഒരു സുഖമാണ്'' എന്നാണ് ഗോപാലകൃഷ്ണൻ കുറിച്ചത്.

ചിത്രം വലിയ ചർച്ചകൾക്കാണ് കാരണമായിരിക്കുന്നത്. മമ്മൂട്ടിയെ പ്രശംസിച്ചും വിമർശിച്ചും നിരവധി കമന്‍റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വീകരിക്കാനായി ഗുജറാത്തിൽ എത്തിയ മമ്മൂട്ടിയും കുടുംബവും പട്ടേൽ പ്രതിമ സന്ദർശിച്ചതും വലിയ വാർത്തയായിരുന്നു. അന്നും താരത്തെ വിമർശിച്ചുകൊണ്ട് നിരവധി പേർ എത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com