മമ്മൂട്ടി റസ്‌‌‌‌ലിങ് കോച്ച് ആകുന്നു

ചിത്രത്തിന്‍റെ കഥാഗതിയിൽ അതിനിർണായകമായ ഒരു ഘട്ടത്തിലാണ് ഈ കഥാപാത്രത്തിന്‍റെ കടന്നുവരവ് എന്നാണു സൂചന.
Mammootty becomes wrestling coach

മമ്മൂട്ടി റസ്‌‌‌‌ലിങ് കോച്ച് ആകുന്നു

Updated on

അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് എന്നിവരേ കേന്ദ്ര കഥാപാത്രങ്ങളാക്കി റസ്‌‌‌‌ലിങ് പശ്ചാത്തലത്തിൽ നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചത്ത പച്ച എന്ന ചിത്രത്തിൽ മമ്മൂട്ടി സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.

ചിത്രത്തിലെ കഥാപാത്രത്തെ ക്കുറിച്ച് പല അഭ്യൂഹങ്ങളും പരക്കുന്നുണ്ടങ്കിലും റസ്‌‌‌‌ലിങ് കോച്ചായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നാണ് പരക്കെ സംസാരം. ചിത്രത്തിന്‍റെ കഥാഗതിയിൽ അതിനിർണായകമായ ഒരു ഘട്ടത്തിലാണ് ഈ കഥാപാത്രത്തിന്‍റെ കടന്നുവരവ് എന്നാണു സൂചന. ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ യുണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്.

അതിഥി വേഷമാണെന്ന് ചില വാർത്താ മാധ്യമങ്ങളിൽ വാർത്ത വരുന്നുണ്ടങ്കിലും അഞ്ചു ദിവസത്തോളം അഭിനയിക്കേണ്ട സുപ്രധാനമായ കഥാപാത്രമാണ് മമ്മൂട്ടിയുടേത്. ഹൈദ്രാബാദിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജോയിന്‍റ് ചെയ്ത മമ്മൂട്ടി അവിടുത്തെ ഭാഗങ്ങൾ പൂർത്തിയാക്കി ദുബായിലേക്കാണു പോയത്.

ദുബായിൽ നിന്നും നേരെ യുകെയിലേക്കു പോകുന്ന മമ്മൂട്ടി അവിടെ മഹേഷ് നാരായണൻ ചിത്രത്തിൽ വീണ്ടും ജോയിന്‍റ് ചെയ്യും. അതിനു ശേഷം കേരളത്തിലെത്തുന്ന മമ്മൂട്ടി ആദ്യം ചത്താ പച്ചയിൽ അഭിനയിക്കുമെന്നാണറിയാൻ കഴിഞ്ഞത്.

ഈ ചിത്രത്തിന്‍റെ മറ്റു ഭാഗങ്ങൾ മുഴുവനും പൂർത്തിയാക്കിയിരുന്നു. മമ്മൂട്ടി അഭിനയിക്കുന്ന പോർഷനോടെ ചത്താ പച്ച പൂർത്തിയാകും. റീൽ വേൾഡ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷിഹാൻ ഷൗക്കത്ത്, റിധേഷ് രാമകൃഷ്ണൻ എന്നിവർ നിർമിക്കുന്നതാണ് ഈ ചിത്രം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com