പുതിയ ലോഗോയുമായി മമ്മൂട്ടി കമ്പനി

മമ്മൂട്ടി കമ്പനിയുടെ പഴയ ലോഗോയ്ക്കെതിരെ കോപ്പിയടി ആരോപണം ഉയർന്നിരുന്നു
പുതിയ ലോഗോയുമായി മമ്മൂട്ടി കമ്പനി
Updated on

വിഷുദിനത്തിൽ പുതിയ ലോഗോ പുറത്തിറക്കി മമ്മൂട്ടി കമ്പനി. നടൻ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിർമാണസംരംഭമാണു മമ്മൂട്ടി കമ്പനി. ആഷിഫ് സലിമാണു പുതിയ ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. നേരത്തെ മമ്മൂട്ടി കമ്പനിയുടെ പഴയ ലോഗോയ്ക്കെതിരെ കോപ്പിയടി ആരോപണം ഉയർന്നിരുന്നു.

ലോഗോയെക്കുറിച്ചുള്ള സംശയം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റ് മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡേറ്റാബേസ് (എം3ഡിബി) എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണു ചര്‍ച്ചയായത്. ഇമേജ് ബാങ്കില്‍ നിന്ന് എടുത്ത ഡിസൈനില്‍ മമ്മൂട്ടി കമ്പനി എന്ന പേര് ആഡ് ചെയ്യുക മാത്രമാണ് പഴയ ലോഗോയില്‍ ചെയ്തിട്ടുള്ളതെന്നായിരുന്നു ഗ്രൂപ്പിൽ വന്ന നിരീക്ഷണം. സമാനമായ മറ്റു ചില ഡിസൈനുകള്‍ പങ്കുവച്ചുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്. ഇതേത്തുടർന്നു പഴയ ലോഗോ പിൻവലിച്ചു.

റോഷാക്ക്, നൻപകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ കണ്ണൂർ സ്ക്വാഡ് അണിയറയിൽ ഒരുങ്ങുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com