''ലാൽ, നിങ്ങൾ ഈ കിരീടത്തിന് ശരിക്കും അർഹനാണ്'': മമ്മൂട്ടി

''ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഒരു നടന് മാത്രമല്ല, സിനിമയിൽ ജീവിക്കുകയും അത് ശ്വസിക്കുകയും ചെയ്ത ഒരു യഥാർഥ കലാകാരന് ഉള്ളതാണ്''
Mammootty congratulates Mohanlal

മമ്മൂട്ടിയും മോഹൻലാലും

Updated on

ദാദാസാഹിബ് ഫാൽക്കെ പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ മോഹൻലാലിന് അഭിനന്ദനവുമായി നടൻ മമ്മൂട്ടി. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഒരു നടന് മാത്രമല്ല, സിനിമയിൽ ജീവിക്കുകയും അത് ശ്വസിക്കുകയും ചെയ്ത ഒരു യഥാർഥ കലാകാരന് ഉള്ളതാണെന്നും നിങ്ങളെക്കുറിച്ച് വളരെ സന്തോഷവും അഭിമാനവുമാണ്. നിങ്ങളാണ് ഈ കിരീടത്തിന് ശരിക്കും അർഹനെന്നും മമ്മൂട്ടി ഫെയ്സ് ബുക്കിൽ കുറിച്ചു.

Mammootty congratulates Mohanlal
മോഹൻലാലിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം

ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ....

ഒരു സഹപ്രവർത്തകന്‍ എന്നതിലുപരി, ഒരു സഹോദരനാണ് എനിക്ക് ലാല്‍. അദ്ദേഹം അത്ഭുതകരമായ ഈ ചലച്ചിത്രയാത്ര ആരംഭിച്ചിട്ട് നിരവധി ദശാബ്ദങ്ങളായി. ദാദാസാഹിബ് ഫാൽക്കെ അവാർഡ് ഒരു നടന് മാത്രമല്ല, സിനിമയിൽ ജീവിക്കുകയും അത് ശ്വസിക്കുകയും ചെയ്ത ഒരു യഥാർഥ കലാകാരന് ഉള്ളതാണ്. ലാൽ, നിങ്ങളെക്കുറിച്ച് വളരെ സന്തോഷവും അഭിമാനവും തോന്നുന്നു. നിങ്ങൾ ഈ കിരീടത്തിന് ശരിക്കും അർഹനാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com