'ഓം' ആദ്യദിന ബോക്‌സ് ഓഫിസ് കളക്ഷൻ പുറത്ത്; ആഗോളതലത്തിൽ 33.70 കോടി, കേരളത്തിൽ നിന്നും എത്ര നേടി?

ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിന് 990 ഷോകളിൽ നിന്നായി ആകെ 40 ലക്ഷം രൂപ മാത്രമാണ് കളക്ഷൻ ലഭിച്ചത്
mammootty-dhanush om box office collection updates

'ഓം' ആദ്യദിന ബോക്‌സ് ഓഫിസ് കളക്ഷൻ പുറത്ത്; ആഗോളതലത്തിൽ 33.70 കോടി, കേരളത്തിൽ നിന്നും എത്ര നേടി?

Updated on: 

മെഗാസ്റ്റാർ മമ്മൂട്ടിയും ധനുഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് രാജ്കുമാർ പെരിയസാമിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് ഓം (ഓപ്പറേഷൻ മോൾ). ഇപ്പോഴിതാ ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്. ആദ‍്യ ദിനം ആഗോളത്തലത്തിൽ 33.70 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫിസിൽ നിന്നും വാരിയത്.

കേരളത്തിൽ‌ നിന്നും 3.80 കോടി രൂപ നേടാൻ ചിത്രത്തിന് സാധിച്ചു. കേരളത്തിൽ ധനുഷ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ഓപ്പണിങ് കളക്ഷനാണിത്. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് 4.10 കോടി രൂപ കളക്ഷൻ നേടി. എന്നാൽ ഹിന്ദി പതിപ്പിൽ 990 ഷോകളിൽ നിന്നായി ആകെ 40 ലക്ഷം രൂപ മാത്രമാണ് കളക്ഷൻ ലഭിച്ചത്.

അതേസമയം, മമ്മൂട്ടിയെയും ധനുഷിനെയും കൂടാതെ നസറുദ്ദീൻ ഷാ, ഇന്ദ്രൻസ്, ശ്രീലീല, സായ് പല്ലവി അടക്കം വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ശേഷാചലം വനമേഖലകൾ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത ചന്ദനമര കടത്താണ് 3 മണിക്കൂറോളം ദൈർഘ‍്യമുള്ള ചിത്രം പങ്കുവയ്ക്കുന്നത്.