'കളങ്കാവൽ' നീളും; റിലീസ് തീയതി മാറ്റി

പുതുക്കിയ തീയതി പിന്നീട് അറിയിക്കും
mammootty kalamkaval movie release date extended

'കളങ്കാവൽ' നീളും; റിലീസ് തീയതി മാറ്റിയതായി മമ്മൂട്ടി കമ്പനി

Updated on

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മുട്ടി ചിത്രം കളങ്കാവൽ റിലീസ് തീയതി മാറ്റി. നവംബർ 27 ന് ആഗോള തലത്തിൽ ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവർത്തകർ മുൻപ് അറിയിച്ചിരുന്നത്.

മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് തീയതി മാറ്റിയ വിവരം പുറത്തു വിട്ടത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ക്രൈം ഡ്രാമയായാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവല്‍. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണം നടത്തുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com