വിനായകന്‍റെ വില്ലനായി മമ്മൂട്ടി വരുന്നു?

മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏഴാമത്തെ സിനിമയാണിത്. നാഗർകോവിലിലെ സെറ്റിൽ ജോയിൻ ചെയ്ത മമ്മൂട്ടി തന്നെയാണ് വിനായകനൊപ്പമുള്ള ചിത്രം പുറത്തുവിട്ടത്
വിനായകന്‍റെ വില്ലനായി മമ്മൂട്ടി വരുന്നു? Mammootty likely villain for Vinayakan
വിനായകനും മമ്മൂട്ടിയുംമമ്മൂട്ടി പുറത്തുവിട്ട ചിത്രം
Updated on

വിനായകൻ നായകനാവുന്ന സിനിമയിൽ മമ്മൂട്ടി വില്ലൻ റോളിലെത്തുന്നതായി സൂചന. മമ്മൂട്ടി കമ്പനി തന്നെ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ കെ. ജോസ്. കുറുപ്പ് എന്ന ദുൽക്കർ സൽമാൻ ചിത്രത്തിന്‍റെ സഹരചയിതാവായിരുന്നു ജിതിൻ. നാഗർകോവിലിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്‍റെ സെറ്റിൽ മമ്മൂട്ടി ജോയിൻ ചെയ്തു കഴിഞ്ഞു.

വിനായകനൊപ്പം സെറ്റിൽനിന്നുള്ള ചിത്രം മമ്മൂട്ടി തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. പേര് പുറത്തുവിട്ടിട്ടില്ല.

റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, കാതൽ, ടർബോ എന്നിവയാണ് ഇതുവരെ മമ്മൂട്ടി കമ്പനിയുടേതായി പുറത്തു വന്ന സിനിമകൾ. എല്ലാം ഒന്നിനോടൊന്ന് വ്യത്യസ്തമായ പ്രമേയങ്ങൾ. എല്ലാ ചിത്രങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

അതേസമയം, പുതിയ സിനിമയിൽ മമ്മൂട്ടി വില്ലനാണോ അതോ പാലേരി മാണിക്യത്തിലേതു പോലെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണോ തുടങ്ങിയ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആൻഡ് ദ ലേഡീസ് പെഴ്സ്, ഡിനോ ഡെന്നിസിന്‍റെ ബസൂക്ക എന്നിവയാണ് അടുത്തതായി റിലീസാകാനുള്ള മമ്മൂട്ടി ചിത്രങ്ങൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com