രാജിവയ്ക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും; നന്ദി പറഞ്ഞ് ശ്വേത മേനോൻ

"അമ്മയിലെ ചില തർക്കങ്ങൾ മുതലെടുത്ത് അമ്മയെ ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്"
mammootty-mohanlal-urged-not-to-resign-says-shweta-menon

ശ്വേത മേനോൻ

Updated on

അമ്മയിലെ അഡ്‌ഹോക് കമ്മിറ്റിയ്ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തയതിന് പിന്നാലെ പ്രതികരിച്ച് പ്രസിഡന്‍റ് ശ്വേത മേനോന്‍. രാജിവയ്ക്കരുത്, പോരാടണം എന്നു പറഞ്ഞത് മമ്മൂക്കയും ലാലേട്ടനുമാണെന്നുമാണ്. അമ്മയിലെ തര്‍ക്കങ്ങള്‍ മുതലെടുത്ത് അമ്മയെ ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ ശ്രമം കോടതി തടഞ്ഞിരിക്കുകയാണെന്നാണ് ശ്വേത മേനോന്‍ പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

AMMA യിലെ ചില തർക്കങ്ങൾ മുതലെടുത്ത് AMMA യെ hijack ചെയ്യാനുള്ള ചിലരുടെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്.

രാജിവെക്കരുതെന്നും, എന്‍റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും എന്നോട് പറഞ്ഞ Mammookkaയ്ക്കും Laletta നും, ഈ പോരാട്ടത്തിൽ എനിക്കൊപ്പം ഉറച്ചുനിന്ന എല്ലാ AMMA മെമ്പർമാർക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി.

NB - ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല AMMA എങ്ങനെ function ചെയ്യണം എന്ന് തീരുമാനിക്കേണ്ടത്. AMMAയുടെ ഭൂരിപക്ഷം മെമ്പേഴ്‌സാണ് അത് തീരുമാനിക്കേണ്ടത്.

ശരിക്കും അമ്മയുടെ കമ്മിറ്റിയിൽ വരാൻ ആഗ്രഹമുള്ളവർ ഞങ്ങളെപ്പോലെ ഇലക്ഷനിൽ മത്സരിച്ചാണ് വരേണ്ടത്. അല്ലാതെ പിൻവാതിലിലൂടെയോ ഓടിളക്കിയോ അല്ല.

logo
Metro Vaartha
www.metrovaartha.com